ഐസ്ക്രീം കേസ്: സ്റേ നീക്കാന്‍ ശ്രമിക്കും
തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഹൈക്കോടതിയില്‍ നിന്നുള്ള സ്റേ നീക്കിക്കിട്ടാന്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ അഡ്വക്കറ്റ് ജനറലിന് നിര്‍ദശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു.
കോഴിക്കോട് സബ്കോടതിയിലെ കേസിന്റെ തുടര്‍നടപടികള്‍ക്കുള്ള ഹൈക്കോടതിയുടെ സ്റേ നീക്കിക്കിട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുക. കേസില്‍ നിയമപരമായി ഇതുമാത്രമാണ് സര്‍ക്കാരിന് ചെയ്യാനുള്ളതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേസില്‍ നിയമപരമായ കാര്യങ്ങള്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തിയാല്‍ തന്നോട് ചോദിക്കാം. കരിപ്പൂര്‍ വിമാനത്താവളം പൊലീസിന്റെ അധീനതയിലല്ല. അവിടെ കൊടി കെട്ടിയവരെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. അക്രമിളെ തിരിച്ചറിയാന്‍ സംഭവങ്ങളുടെ ചിത്രങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്. അവര്‍ അക്രമികളെ തിരിച്ചറിഞ്ഞാല്‍ തുടര്‍നടപടി സ്വീകരിക്കും- മുഖ്യമന്ത്രി വ്യക്തമാക്കി.












Click it and Unblock the Notifications