Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ് ഡിഎംകെ സ്വാഗതം ചെയ്തു

ചെന്നൈ: കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയുടെ അറസ്റിനെ ഡിഎംകെ സ്വാഗതം ചെയ്തു. അറസ്റിനെ തമിഴ്നാട് സര്‍ക്കാരിന്റെ സത്യസന്ധമായ നടപടിയായി ഡിഎംകെ പ്രസിഡന്റ് എം. കരുണാനാധി വിശേഷിപ്പിച്ചു.

എല്ലാ തരത്തിലുള്ള സമ്മര്‍ദങ്ങളെയും അതിജീവിച്ചുകൊണ്ടുള്ള വിചാരണ കേസില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കരുണാനിധി പറഞ്ഞു.

തെറ്റുകള്‍ ചെയ്താല്‍ ഒരു സ്ത്രീക്ക് ഗംഗയില്‍ പോയി ക്ഷമാപണം നടത്തുകയും വിശുദ്ധസ്നാനം അനുഷ്ഠിക്കുകയുമാവാം. പക്ഷേ ഗംഗ തന്നെ തെറ്റ് ചെയ്താല്‍ ക്ഷമാപണത്തിന് എവിടെ പോവും?- ശങ്കരാചാര്യയുടെ അറസ്റ് പരാമര്‍ശിച്ചുകൊണ്ട് കരുണാനിധി പറഞ്ഞു.

സംശയാസ്പദമായ ലക്ഷ്യങ്ങളുള്ള ആളുകള്‍ സന്ന്യാസികളാവുന്നത് തടയുന്ന നിയമം കൊണ്ടുവരണമെന്ന് കരുണാനിധി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+