പന്ന്യന്നൂര്‍ ചന്ദ്രന്‍ വധം: പ്രതികള്‍ക്ക് വധശിക്ഷ
തലശേരി: ബിജെപി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പന്ന്യന്നൂര്‍ ചന്ദ്രനെ (45) വെട്ടിക്കൊന്ന കേസില്‍ പ്രതികളായ നാല് സിപിഎം പ്രവര്‍ത്തകര്‍ക്ക് ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.
ജസ്റിസ് തോമസ് പി. ജോസഫാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഒന്നാം പ്രതി അരയാക്കണ്ടി സുകു എന്ന സുകുമാരന്‍ (39), മൂന്നാം പ്രതി മൈലാട്ടുമ്മല്‍ സുരേന്ദ്രന്‍ (40), നാലാം പ്രതി കൈതയുള്ള പറമ്പത്ത് പ്രേമന്‍(35), അഞ്ചാം പ്രതി കുഞ്ഞുപറമ്പത്ത് പുരുഷു എന്ന പുരുഷോത്തമന്‍ (43) എന്നിവരെയാണ് ഇന്ത്യന്‍ ശിക്ഷാനിയമം 302 പ്രകാരം വധശിക്ഷക്ക് വിധിച്ചത്. കേസിലെ രണ്ടാം പ്രതിയായ താഴെക്കുനിയില്‍ പവി എന്ന പവിത്രന്‍ (40) വിദേശത്താണ്. ഇയാള്‍ പ്രതിയായ കേസ് പിന്നീട് പരിഗണിക്കും.
വധശിക്ഷക്ക് പുറമെ പ്രതികളെ ഇന്ത്യന്‍ ശിക്ഷാ നിയമം 147 പ്രകാരം രണ്ട് വര്‍ഷം കഠിനതടവിനും 148 പ്രകാരം മൂന്ന് വര്‍ഷം കഠിനതടവിനും 341 പ്രകാരം ഒരു മാസം കഠിനതടവിനും ശിക്ഷിച്ചിട്ടുണ്ട്. നവംബര്‍ 12 വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടൊണ് വിധിപ്രഖ്യാപനം ഉണ്ടായത്. ശിക്ഷ നടപ്പിലാക്കുന്നത് ഹൈക്കോടതിയുടെ അനുമതിയോടെയായിരിക്കും.
വിധിപ്രഖ്യാപനമുണ്ടായതിനെ തുടര്‍ന്ന് പ്രകോപിതരായ നൂറുകണക്കിന് സിപിഎം പ്രവര്‍ത്തകര്‍ കോടതിക്ക് മുന്നില്‍ മുദ്രാവാക്യം മുഴക്കി.
കണ്ണൂരില്‍ സമീപകാലത്ത് വധശിക്ഷ വിധിക്കപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയകൊലപാതക കേസാണിത്. യുവമോര്‍ച്ച നേതാവ് കെ. ടി. ജയകൃഷ്ണനെ വധിച്ച കേസില്‍ അഞ്ച് സിപിഎം പ്രവര്‍ത്തകരെയും സിപിഎം പ്രവര്‍ത്തകന്‍ കനകനെ വധിച്ച കേസില്‍ ഒരു ബിജെപി പ്രവര്‍ത്തകനെയും വധശിക്ഷക്ക് വിധിച്ചിരുന്നു. ഈ കേസിലെ പ്രതികള്‍ ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ്.












Click it and Unblock the Notifications