കിളിരൂര്‍ പെണ്‍കുട്ടി അത്യാസന്ന നിലയില്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കിളിരൂര്‍ പീഡനക്കേസിലെ പെണ്‍കുട്ടി അത്യാസന്ന നിലയിലാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
പെണ്‍കുട്ടിയുടെ വൃക്കകളുടെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ച മട്ടാണ്. നാല് ദിവസമായി ഡയാലിസിസ് നടത്തുന്നുണ്ടെങ്കിലും പ്രയോജനമുണ്ടായില്ല. രക്തസമ്മര്‍ദം ക്രമാതീതമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്.
ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ല. പൂപ്പല്‍ ബാധയുള്ളതിനാല്‍ വിദേശനിര്‍മിതമായ മരുന്ന് വരുത്തിക്കൊടുക്കുന്നുണ്ടെങ്കിലും ഫലമൊന്നും കാണുന്നില്ല.
എത്ര വിലയുള്ള മരുന്നാണെങ്കിലും വരുത്തിക്കൊടുക്കണമെന്ന് ആരോഗ്യമന്ത്രി പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പി. അശോകന്‍ പറഞ്ഞു.












Click it and Unblock the Notifications