Get Updates
Get notified of breaking news, exclusive insights, and must-see stories!

ശങ്കരാചാര്യരുടെ ജാമ്യാപേക്ഷ മാറ്റിവച്ചു

ചെന്നൈ: കാഞ്ചി ശങ്കരാചാര്യര്‍ ജയേന്ദ്ര സരസ്വതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മദ്രാസ് ഹൈക്കോടതി മാറ്റിവച്ചു.

ശങ്കരാചാര്യരുമായി കൂടിക്കാഴ്ച നടത്തി വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യുന്നതിന് സമയം വേണമെന്ന് ശങ്കരാചാര്യര്‍ക്ക് വേണ്ടി ഹാജരായ പ്രശസ്ത അഭിഭാഷകനായ രാംജത്മലാനി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിവയ്ക്കുന്നതായി ഹൈക്കോടതി അറിയിച്ചത്.

അഭിഭാഷകരുമായി സംസാരിക്കാനുള്ള അവകാശം പോലും ശങ്കരാചാര്യര്‍ക്ക് നിഷേധിച്ചതായി രാംജത്മലാനി പറഞ്ഞു. അതേ സമയം ജാമ്യാപേക്ഷയില്‍ ഇക്കാര്യം സൂചിപ്പിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അഭിഭാഷകര്‍ക്ക് ശങ്കരാചാര്യരെ കാണാനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+