ഫയല്‍ ഭദ്രമായി സൂക്ഷിച്ചിരുന്നുവെന്ന് സൂപ്രണ്ട്
തിരുവനന്തപുരം: കോഴിക്കോട് ഐസ്ക്ര്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ സാക്ഷിയായ റജീനയുടെ മൊഴിയടങ്ങിയ ഫയല്‍ സൂക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയിട്ടില്ലെന്ന് വനിതാകമ്മിഷന്‍ ഓഫീസില്‍ സൂപ്രണ്ടായിരുന്ന വിജയകുമാരന്‍ പറഞ്ഞു.
മൂന്ന് വര്‍ഷം മുമ്പ് താന്‍ കമ്മിഷനിലെ ഡപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ് പിരിയുന്നതു വരെ താന്‍ ഫയല്‍ ഭദ്രമായി സൂക്ഷിച്ചിരുന്നുവെന്നും താന്‍ സ്ഥാനമൊഴിയുമ്പോള്‍ ഫയലുകള്‍ സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോല്‍ അന്ന് സീനിയര്‍ സൂപ്രണ്ടായിരുന്ന ശാന്തകുമാരിയെ ഏല്പിച്ചിരുന്നുവെന്നും വിജയകുമാരന്‍ വ്യക്തമാക്കി.
റജീനയുടെ മൊഴി അടങ്ങിയ ഫയല്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നുവെന്നും താന്‍ സ്ഥാനമൊഴിയുമ്പോള്‍ ലോക്കറിന്റെ താക്കോല്‍ ജൂനിയര്‍ സൂപ്രണ്ടായിരുന്ന വിജയകുമാരന്റെ കൈയിലാണുണ്ടായിരുന്നതെന്നും കഴിഞ്ഞ ദിവസം സുഗതകുമാരി പറഞ്ഞിരുന്നു.
അതേ സമയം അങ്ങനെയൊരു ലോക്കര്‍ നിലവിലില്ലെന്നും ഫയലുകള്‍ കാണാനില്ലെന്നുമാണ് ഇപ്പോഴത്തെ വനിതാ കമ്മിഷന്‍ അധികൃതര്‍ പറയുന്നത്.












Click it and Unblock the Notifications