കിളിരൂര്‍ കേസ് സിബിഐക്ക് വിട്ടു
തിരുവനന്തപുരം: കിളിരൂര്‍ പെണ്‍വാണിഭക്കേസ് അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവായി.
ഡിജിപി ഹോര്‍മിസ് തരകന്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ നടപടി.
ലോക്കല്‍ പൊലീസിന്റെ അന്വേഷണത്തില്‍ സംശയമുണര്‍ന്നതിനാലും കേസില്‍ ഉന്നതന്‍മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന അഭ്യൂഹം പരന്നതിനാലും കേസ് സിബിഐയെ പോലുള്ള കേന്ദ്രഏജന്‍സിയെ ഏല്പിക്കുന്നതാണ് ഉചിതമെന്ന് റിപ്പോര്‍ട്ടില്‍ ഡിജിപി അഭിപ്രായപ്പെട്ടിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് വിദഗ്ധ ചികിത്സ ലഭിച്ചില്ലെന്നും ഗര്‍ഭഛിദ്രത്തിന് ശ്രമിച്ചതാണ് പെണ്‍കുട്ടിയുടെ നില വഷളാവാന്‍ കാരണണമെന്നുമുള്ള പരാതികള്‍ അന്വേഷണത്തിന്റെ പരിഎിയില്‍ വരും.
സിബിഐ ഡയറക്ടര്‍ കേസ് ഏറ്റെടുക്കാന്‍ തയ്യാറായാല്‍ മാത്രമേ സര്‍ക്കാര്‍ ഇതുസംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിക്കുകയുള്ളൂ.












Click it and Unblock the Notifications