കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഎംഡബ്ല്യു പദ്ധതി നഷ്ടപ്പെട്ടേക്കും

  • By Staff
Google Oneindia Malayalam News

കൊച്ചി: ആവശ്യമായ രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് ശ്രമിക്കാത്തതു കാരണം ബിഎംഡബ്ല്യു കാര്‍ നിര്‍മാണ യൂണിറ്റ് പദ്ധതി കേരളത്തിന് നഷ്ടപ്പെട്ടേക്കും.

പദ്ധതിക്കായി അടിസ്ഥാനസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും ആന്ധ്രാപ്രദേശ് സര്‍ക്കാര്‍ ടെണ്ടറുകള്‍ ക്ഷണിച്ചുകഴിഞ്ഞു. കേരളമാണ് പദ്ധതിക്കായി ആദ്യം താത്പര്യമെടുത്തതെങ്കിലും രാഷ്ട്രീയവീക്ഷണമില്ലായ്മ മൂലം കേരളത്തിന് ആ പദ്ധതി നഷ്ടമായേക്കും.

വര്‍ക്കിംഗ് ഷെഡ് പോലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ സ്ഥാപിക്കുന്നതിന് കേരളം നീക്കം നടത്തിയതാണെങ്കിലും പദ്ധതി കേരളത്തിന് നഷ്ടപ്പെടാനാണ് സാധ്യത. രാഷ്ട്രീയമായ സമ്മര്‍ദം ചെലുത്താന്‍ കഴിയാത്തതാണ് കേരളത്തിന് പദ്ധതി നഷ്ടമാവാന്‍ കാരണമാവുന്നത്.

കൊച്ചി സഹകരണ മെഡിക്കല്‍ കോളജിന് സമീപം കാര്‍ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിരുന്നു. തടസമില്ലാത്തെ വൈദ്യുതിയും ജലവിതരണവും കേരളം ഉറപ്പ് നല്‍കിയിരുന്നു. എച്ച്എംടിയുടെ കൈവശമുള്ള 25 ഏക്കര്‍ ഭൂമി പദ്ധതിക്കായി ഉപയോഗിക്കുന്നതിനും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നിട്ടും പദ്ധതി കേരളത്തിന് കൈവിട്ടുപോവുന്ന സ്ഥിതിയിലാണ്.

ബിഎംഡബ്ല്യു പ്ലാന്റിനായി കേരളം, തമിഴ്നാട്, ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ആദ്യഘട്ടത്തില്‍ ഒരു അസംബ്ലിംഗ് യൂണിറ്റാണ് ബിഎംഡബ്ല്യു ഇന്ത്യയില്‍ സ്ഥാപിക്കുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X