കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോധ്യ പ്രശ്നപരിഹാരം ചര്‍ച്ചയിലൂടെ: എന്‍ഡിഎ

  • By Staff
Google Oneindia Malayalam News

ദില്ലി: അയോധ്യാപ്രശ്നത്തിന് ചര്‍ച്ചയിലൂടെയും അഭിപ്രായ സമന്വയത്തിലൂടെയും പ്രശ്നപരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് എന്‍ഡിഎ യോഗം അംഗീകരിച്ച പ്രമേയം നിര്‍ദേശിച്ചു.

മറ്റേത് വിഷയത്തേക്കാളും ദേശീയോദ്ഗ്രഥനത്തിനും ഇന്ത്യയെ ശക്തിപ്പെടുത്തുന്നതിനും അയോധ്യാപ്രശ്നത്തിന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്ന് പ്രമേയം അഭിപ്രായപ്പെട്ടു. സ്വതന്ത്രേന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി സ്ഥിരതയുള്ളതും വിജയകരവുമായ മുന്നണി ഭരണം കാഴ്ചവച്ച എന്‍ഡിഎക്ക് പ്രസക്തിയുണ്ടെന്നും അതിന്റെ ഐക്യത്തിന് അതീവപ്രാധാന്യമുണ്ടെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.

അയോധ്യയിലെ തര്‍ക്കസ്ഥലത്ത് രാമക്ഷേത്രം പണിയുന്നതിന് ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന ബിജെപി പ്രസിഡന്റ് എല്‍. കെ. അദ്വാനിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് എന്‍ഡിഎ യോഗം ചേര്‍ന്നത്. അദ്വാനിയുടെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും അദ്വാനിയുടെ പ്രസ്താവന സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ തെറ്റിദ്ധാരണ മാറ്റാന്‍ യോഗത്തില്‍ സാധിച്ചുവെന്നും എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.

കാഞ്ചി ശങ്കാരാചാര്യരെ കാണുന്നതിനായി നവംബര്‍ 16 ചൊവ്വാഴ്ച താന്‍ ചെന്നൈയിലേക്ക് തിരിക്കുമെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു. കാഞ്ചി മഠാധിപതിയുടെ അറസ്റ് തീര്‍ത്തും നിര്‍ഭാഗ്യകരമാണ്. അദ്ദേഹത്തോട് ഈ രീതിയിലല്ല പെരുമാറേണ്ടത്- ഫെര്‍ണാണ്ടസ് പറഞ്ഞു.

ബിജെപി നേതാക്കളായ എല്‍. കെ. അദ്വാനി, എം. വെങ്കയ്യനായിഡു, ജസ്വന്ത് സിംഗ്, വി. കെ. മല്‍ഹോത്ര, ജനതാദള്‍ യുനൈറ്റഡ് നേതാക്കളായ ശരത്യാദവ്, നിതീഷ്കുമാര്‍, എസ്.എസ്. ദിന്ത്സ (അകാലിദള്‍), അര്‍ജുന്‍ ചരണ്‍ സേഥി (ബിജെഡി), ദിനേഷ് ത്രിവേദി (തൃണമൂല്‍ കോണ്‍ഗ്രസ്), പി. സി. തോമസ് (ഐഎഫ്ഡിപി) എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X