പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുമ്പ് കശ്മീരില്‍ ആക്രമണം
ശ്രീനഗര്‍: പ്രധാനമന്ത്രി മന്‍മോഹന്‍ സിഹിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് തൊട്ട് മുമ്പായി കശ്ലീരില്‍ വീണ്ടും തീവ്രവാദി ആക്രമണം. ഏഴ് ഗ്രാമീണരെയാണ് നവംബര്‍ 16 തിങ്കളാഴ്ച തീവ്രവാദികള്‍ കൊന്നത്.
ബദ്ഗാം ജില്ലയിലായിരുന്നു ആക്രമണം. അബ്ദുള്‍ റഷീദ് എന്നയാളുടെ വീട്ടില്‍കയറിയ തീവ്രവാദികളാണ് വീട്ടിലുണ്ടായിരുന്ന അഞ്ച് പേരെ കൊന്നത്. നാഗാം പ്രദേശത്താണ് മറ്റൊരാളെ തീവ്രവാദികള്‍ കൊന്നത്.
ഒരു തീവ്രവാദി സംഘടനകളും ഇതുവരെ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ഹിസ്ബുള്‍ മുജീഹിദീനാണെന്നാണ് കരുതുന്നത്.












Click it and Unblock the Notifications