കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോള്‍ വില കുറച്ചു

  • By Staff
Google Oneindia Malayalam News

ദില്ലി: പെട്രോളിന്റെ വിലയില്‍ ലിറ്ററിന് 1.16 രൂപ മുതല്‍ 1.25 രൂപ വരെ കുറവ് വരുത്തി. ഡീസല്‍, മണ്ണെണ്ണ, പാചകവാതകം എന്നിവയുടെ വിലയില്‍ മാറ്റമില്ല.

പുതിയ വില നവംബര്‍ 15 തിങ്കളാഴ്ച അര്‍ധരാത്രി മുതല്‍ നിലവില്‍വന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ വിലവര്‍ധനവിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പെട്രോള്‍ വിലയില്‍ മാറ്റം വരുത്തിയത്.

അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ഡീസലിന്റെ വിലയില്‍ കുറവ് വരുത്തുന്നതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു.

നവംബര്‍ നാലിന് പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചപ്പോള്‍ പെട്രോളിന് ലിറ്ററിന് 2.20 രൂപയാണ് കൂട്ടിയിരുന്നത്. ഡീസലിന് 2.10 രൂപയും പാചകവാതക സിലിണ്ടറിന് 20 രൂപയും കൂട്ടുകയും ചെയ്തു.

മതിയായ വിലക്കുറവ് വരുത്തിയിട്ടില്ലെന്നും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് നേരത്തെ വരുത്തിയ വിലവര്‍ധനവ് പുന:പരിശോധിക്കാന്‍ തയ്യാറാവണമെന്നും സിപിഎം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X