അയ്യപ്പക്ഷേത്രം തകര്‍ത്തു
മലപ്പുറം: കാഞ്ഞിരമുക്ക് അയ്യപ്പക്ഷേത്രം സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചു.
ഓട്ടോറിക്ഷയിലും ബൈക്കിലുമായെത്തിയ ഒരു സംഘം നടത്തിയ അക്രമത്തില്‍ ക്ഷേത്ത്രിന്റെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.
സംഭവത്തില്‍ പരിക്കേറ്റ പള്ളിക്കര വേലായുധന്, ഭാര്യ ലക്ഷ്മി, ക്ഷേത്രം ഭാരവാഹി സിജന് എന്നിവരെ എടപ്പാളിലെ ശുകപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എന്‍.ഡി.എ പ്രവര്‍ത്തകരാണ് സംഭവത്തനിനു പിന്നിലെന്ന് പരിസരവാസികള്‍ ആരോപിച്ചു.
കാഞ്ചി മഠാധിപതിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഹിന്ദുസംഘടനകള്‍ നടത്തിയ ഹര്‍ത്താലാഹ്വാനം തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഞായറാഴ്ച വൈകീട്ട് എന്‍.ഡി.എഫ് പ്രവര്‍ത്തകര്‍ നടത്തിയ ജാഥയെ തുടര്‍ന്ന് ഈ പരിസരം സംഘര്‍ഷഭരിതമായിരുന്നു.












Click it and Unblock the Notifications