എന്‍.ടി.പി.സി: വൈദ്യുതി ബോര്‍ഡിന് കോടികളുടെ നഷ്ടം
തിരുവനന്തപുരം: താപവൈദ്യുതി വിറ്റയിനത്തില്‍ എന്‍.ടി.പി.സി സംസ്ഥാന വൈദ്യുതി ബോര്‍ഡില്‍ നിന്ന് 400 കോടി രൂപയോളം അധികം ഈടാക്കി.
കഴിഞ്ഞ മൂന്നുവര്‍ഷമായി എന്‍.ടി.പി.സി കേരളത്തിന് നല്കുന്ന വൈദ്യുതിയുടെ വില കേന്ദ്രവൈദ്യുതി നിയന്ത്രണ ബോര്‍ഡ് കണക്കാക്കിയപ്പോഴാണ് ഇത്രയും അധികം തുക എന്‍.ടി.പി.സി ഈടാക്കിയ കാര്യം പുറത്തുവന്നത്.
വൈദ്യുതികരാര്‍ പ്രകാരം എന്‍.ടി.പി.സിയുടെ ബില്ലിലുള്ള തുക വൈദ്യുതി ബോര്‍ഡിന്റെ അക്കൗണ്ടില്‍ നിന്നാണ് പോകുന്നത്. ഇക്കാര്യത്തില്‍ ബോര്‍ഡിനും നിയന്ത്രണമില്ല.
എന്‍.ടി.പി.സി നല്കുന്ന താല്‍ക്കാലിക ബില്‍ പരിശോധിക്കാന്‍ വൈദ്യുത ബോര്‍ഡിന് അവകാശമുണ്ടെങ്കിലും ഒരിക്കല്‍ പോലും അങ്ങനെ ചെയ്തിട്ടില്ല. ഈ തുക തിരിച്ചുപിടിക്കുവാനും സാധ്യതകളില്ല. കേന്ദ്രറഗുലേറ്ററി കമ്മീഷന്റെ തീരുമാനത്തിനെതിരെ എന്‍.ടി.പി.സി ഹൈക്കോടതിയെ സമീപിക്കുകയും 50 ശതമാനം മാത്രം തിരിച്ചു നല്കിയാല് മതിയെന്ന് കോടതി ഉത്തരവിടുകയും ചെയ്തിരുന്നു.
ഈ പണം തിരികെ ഈടാക്കാന്‍ വൈദ്യുതബോര്‍ഡ് ഇതുവരെ യാതൊരു നിയമനടപടികളും കൈക്കൊണ്ടിട്ടില്ല. സംസ്ഥാന വൈദ്യുതബോര്‍ഡ് കനത്ത സാമ്പത്തികപ്രതിസന്ധി നേരിടുമ്പോഴാണ് 400 കോടിയുടെ പാഴ് ചെലവ്.