Get Updates
Get notified of breaking news, exclusive insights, and must-see stories!

കരിപ്പൂര്‍: നാല് പൊലീസുകാര്‍ക്കെതിരെ നടപടി

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമമുണ്ടായ സംഭവത്തില്‍ നാല് പൊലീസുകാര്‍ കുറ്റക്കാരാണെന്ന് ഇക്കാര്യത്തില്‍ അന്വേഷണം നടത്തിയ അഡീഷണല്‍ ഡിജിപി അല്‍ഫോണ്‍സ് ലൂയിസ് ഇറയില്‍ കണ്ടെത്തിയതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

മലപ്പുറം എസ്പി, ഡിവൈഎസ്പി മനോഹര്‍കുമാര്‍, സിഐ ഗോപാലകൃഷ്ണന്‍, കോണ്‍സ്റബിള്‍ അജിത്കുമാര്‍ എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.

എസ്പിയെയും ഡിവൈഎസ്പിയെയും തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റും. സിഐ ഗോപാലകൃഷ്ണന്‍ മറ്റൊരു കേസില്‍ സസ്പെന്‍ഷനിലാണ്. കോണ്‍സ്റബിള്‍ അജിത്കുമാറിനെ ശിക്ഷയെന്ന നിലയില്‍ മൂന്ന് മാസത്തെ തീവ്രപരിശീലനത്തിനയക്കും- മുഖ്യമന്ത്രി പറഞ്ഞു.

നവംബര്‍ 16 ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+