കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കെഎസ്ഇബി-എന്‍ടിപിസി കരാര്‍ പുതുക്കിയില്ല

  • By Staff
Google Oneindia Malayalam News

ആലപ്പുഴ: കായംകുളം വൈദ്യുതപദ്ധതി സംബന്ധിച്ച് എന്‍.ടി.പി.സിയും സംസ്ഥാനവൈദ്യുതബോര്‍ഡും തമ്മിലുള്ള കരാര്‍ പുതുക്കാന്‍ ഇരുഭാഗത്തു നിന്നും ഇതുവരെ നടപടികളുണ്ടായിട്ടില്ല.

നിലവിലുള്ള കരാര്‍ ഫെബ്രുവരിയില്‍ അവസാനിയ്ക്കാനിരിക്കെ കായംകുളം പദ്ധതി ബോര്‍ഡിന് കനത്ത ബാധ്യതയാണ്.

സംസ്ഥാനത്ത് വൈദ്യുതിക്ഷാമം വന്നതിനെ തുടര്‍ന്നാണ് എന്‍.ടി. പി.സി ക്കു പണം നല്‍കി കായംകുളം പദ്ധതിയില്‍ നിന്ന് വൈദ്യുതി കടംവാങ്ങാന്‍ ബോര്‍ഡ് തീരുമാനിച്ചത്.

എന്നാല്‍ വന്‍തുക മുടക്കി വൈദ്യുതി വാങ്ങുന്നത് നഷ്ടമാണെന്നു കണ്ടതിനാലും തല്‍ക്കാലം കായംകുളം പദ്ധതിയില്‍ നിന്ന് വൈദ്യുതി വാങ്ങേണ്ടതില്ലാത്തതിനാലും കഴിഞ്ഞ അഞ്ചുമാസമായി ഈ പദ്ധതിയില്‍ നിന്നും ബോര്‍ഡ് വൈദ്യുതിയെടുക്കുന്നില്ല.

എങ്കിലും കരാര്‍ പ്രകാരം വൈദ്യുതി ഉപയോഗിച്ചിട്ടില്ലെങ്കിലും എന്‍.ടി.പി.സിക്ക് ബോര്‍ഡ് കഴിഞ്ഞ അഞ്ചുമാസത്തെ തുകയായ 100കോടി നല്‍കേണ്ട സ്ഥിതിയാണ്.ഈ പദ്ധതിക്കുവേണ്ടി വന്ന തുകയുടെ 70 ശതമാനം ലോകബാങ്കില്‍ നിന്ന് കടമെടുക്കുകയായിരുന്നു.

വൈദ്യുതി ക്ഷാമത്തെ തുടര്‍ന്ന് കരാര്‍സമയത്ത് എന്‍.ടി.പി.സി മുന്നോട്ടുവച്ച എല്ലാ വ്യവസ്ഥകളും വൈദ്യുതബോര്‍ഡ് അംഗീകരിച്ചിരുന്നു.

മറ്റു പല സംസ്ഥാനങ്ങളും കായംകുളം പദ്ധതിയില്‍ നിന്ന് വൈദ്യുതി വാങ്ങാന്‍ തയ്യാറാണെങ്കിലും വൈദ്യുതി വാങ്ങിയാലും ഇല്ലെങ്കിലും ഒരു സ്ഥിരസംഖ്യ കരാര്‍ തുകയായി നല്‍കേണ്ടിവരുന്നതിനാല്‍ മടിക്കുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X