കേസ് ഒതുക്കാന്‍ ഇരുസര്‍ക്കാരുകളും ശ്രമിച്ചു
തിരുവനന്തപുരം: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസ് എല്‍ഡിഎഫ്, യുഡിഎഫ് സര്‍ക്കാരുകള്‍ ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് വനിതാ കമ്മിഷന് മുന്‍ അദ്ധ്യക്ഷ സുഗതകുമാരി പറഞ്ഞു.
കേസിലെ പ്രധാനസാക്ഷിയായ റജീന നല്കിയ മൊഴി അടങ്ങിയ ഫയല്‍ കാണാനില്ലെന്ന് പറഞ്ഞ കമ്മിഷന് ചെയര്‍പേഴ്സണ്‍ എം. കമലം ഇപ്പോള്‍ അത് കണ്ടുകിട്ടിയെന്ന് പറഞ്ഞത് കമ്മിഷന് ഇക്കാര്യത്തിലുള്ള തികഞ്ഞ ആശയക്കുഴപ്പത്തെയാണ് കാണിക്കുന്നത്.
കമലം വനിതാ കമ്മിഷന് അംഗമായിരുന്നപ്പോഴാണ് ഫയലുകള്‍ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്നതെന്നും കമ്മിഷന് ലോക്കറില്ലെന്ന് ഇപ്പോള്‍ കമലം പറയുന്നതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും സുഗതകുമാരി പറഞ്ഞു.












Click it and Unblock the Notifications