കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടെക്നോപാര്‍ക്ക്: സംഘടനകള്‍ ഗവണ്‍മെന്റിനെതിരെ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐ.ടിയുമായി ബന്ധപ്പെട്ട തൊഴിലുകള്‍ അവശ്യസര്‍വീസിനു കീഴിലാക്കുവാനുള്ള ഗവണ്‍മെന്റ് നീക്കത്തെ എ.ഐ.ടി.യു.സി, സി.ഐ.ടി.യു തുടങ്ങിയ തൊഴിലാളിസംഘടനകള്‍ എതിര്‍ക്കും.

കേന്ദ്രസര്‍ക്കാര്‍ ഈ നിയമം വേണ്ടെന്നു വച്ചിട്ടും തൊഴില്‍ നിയമങ്ങള്‍ക്കു വിരുദ്ധമായി ഗവണ്‍മെന്റ് ഇങ്ങനെയൊരു നടപടി സ്വീകരിക്കുന്നതില്‍ യാതൊരു ന്യായീകരണവുമില്ലെന്ന് എ.ഐ.ടി.യു.സി ജനറല്‍ സെക്രട്ടറി സി. ദിവാകരന്‍ അഭിപ്രായപ്പെട്ടു.

ഇപ്പോള്‍ വ്യാവസായികമേഖല സമാധാനപരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഗവണ്‍മെന്റ് തൊഴില്‍സംഘടനകളെ പ്രകോപിപ്പിച്ചാല്‍ പരിണിതഫലമെന്തെന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐ.ടിയുമായി ബന്ധപ്പെട്ട മേഖലകളില്‍ യാതൊരു തൊഴില്‍ നിയമങ്ങളുമില്ല. അവര്‍ക്കായി വേതനവ്യവസ്ഥകളോ സമയക്രമമോ ഇല്ല.

സംസ്ഥാനത്ത് ലക്ഷക്കണക്കിനാളുകള്‍ ജോലി ചെയ്യുന്ന ഈ സ്ഥാപനങ്ങള്‍ക്കെല്ലാത്തിനും കൂടി ഗവണ്‍മെന്റ് പുതിയ തൊഴില്‍ നിയമമുണ്ടാക്കുമെന്ന ധാരണയിലാണ് തൊഴിലാളി സംഘടനകള്‍ ഇത്രയും ക്ഷമിച്ചതെന്നും ദിവാകരന്‍ പറഞ്ഞു.

ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്നതു പോലുള്ള കമ്പനികള്‍ക്കായി ഒരു ഇന്‍ഡസ്ട്രിയല്‍ റഫറന്‍സ് ബോര്‍ഡ് രൂപീകരിക്കേണ്ട ആവശ്യമുണ്ട്.

തൊഴിലാളികള്‍ക്കു ദോഷമായ രീതിയിലുള്ള യാതൊരു നിയമങ്ങളും നടപ്പിലാക്കേണ്ടെ ന്നും അഥവാ നടപ്പിലാക്കുകയാണെങ്കില്‍ തൊഴിലാളിസംഘടനകളുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമേ നടപ്പിലാക്കാവൂയെന്നും കേന്ദ്രഗവണ്‍മെന്റ് നിര്‍ദ്ദേശമുണ്ട്.

ടെക്നോപാര്‍ക്കിലെ കമ്പനികളില്‍ നടപ്പാക്കി വരുന്ന നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് അനുകൂലമല്ലെന്നും ബഹുരാഷ്ട്രകമ്പനികള്‍ കുറഞ്ഞ വേതനം കൊടുത്ത് ഇവിടുത്തെ തൊഴിലാളികളെ ചൂഷണം ചെയ്യുകയാണെന്നും ദിവാകരന്‍ അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X