അറസ്റില്‍ മനുഷ്യാവകാശ ലംഘനം---ഫെര്‍ണാണ്ടസ്
കാഞ്ചീപുരം: കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയെ അറസ്റ് ചെയ്തപ്പോള്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് എന്‍ഡിഎ കണ്‍വീനര്‍ ജോര്‍ജ് ഫെര്‍ണാണ്ടസ് പറഞ്ഞു.
ശങ്കരാചാര്യരെ അറസ്റ് ചെയ്തപ്പോള്‍ സുപ്രിംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങളൊന്നും പാലിച്ചിട്ടില്ല. ശങ്കരാചാര്യരോട് അദ്ദേഹത്തിന്റെ പദവിക്ക് ചേരാത്ത രീതിയില്‍ പെരുമാറുകയും മനുഷ്യാവകാശ ലംഘനം നടത്തുകയും ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ജോര്‍ജ് ഫെര്‍ണാണ്ടസ് ആവശ്യപ്പെട്ടു. നവംബര്‍ 17 ബുധനാഴ്ച കാഞ്ചി മഠത്തിലെത്തിയ ജോര്‍ജ് ഫെര്‍ണാണ്ടസ് ഇളയ ആചാര്യ വിജയേന്ദ്ര സരസ്വതിയുമായി സംസാരിച്ചതിന് ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു.
ശങ്കരാചാര്യരെ അറസ്റ് ചെയ്തതിന് മതിയായ തെളിവുകള്‍ മുന്നോട്ടുവയ്ക്കാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications