സഹീറ ഷെയ്ഖ് കോടതിയില്‍ ഹാജരായില്ല
മുംബൈ: ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറ ഷെയ്ഖ് ഇന്ന് കോടതി മുന്‍പാകെ ഹാജരായില്ല. കോടതിയില്‍ ഹാജരാകണമെന്നു കാണിച്ച് കോടതി സഹീറയ്ക്കും സഹോദരനും സമന്‍സയച്ചിരുന്നു.
മുന്‍പും കോടതി സമന്‍സയച്ചിട്ടും സഹീറയും സഹോദരന്മാരും ഹാജരായിരുന്നില്ല.എന്നാല്‍ കോടതിയാവശ്യപ്പെടുമ്പോള്‍ താന്‍ ഹാജരാകാന്‍ തയ്യാറാണെന്നും അന്ന് തെളിവെടുപ്പു നടത്തണമെന്നും വക്കീല്‍ വഴി അവര്‍ ജഡ്ജിയെ അറിയിച്ചു.
പ്രോസിക്യൂഷനുമായി ആലോചിച്ച് തീരുമാനമെടുക്കാനാണ് ജഡ്ജി അറിയിച്ചത്.
ബെസ്റ്റ് ബേക്കറി കേസില്‍ അറസ്റിലായവര്‍ക്കെതിരെ താന്‍ മൊഴി നല്‍കിയത് മനുഷ്യാവകാശപ്രവര്‍ത്തകയായ ടീസ്റ സെതല്‍വാദിന്റെ ഭീഷണിയെ തുടര്‍ന്നാണെന്ന് സഹീറ മൊഴി നല്‍കിയിരുന്നു.
മുംബൈ പൊലീസും ടീസ്റയെ പിന്‍തുണയ്ക്കുന്നുവെന്നും സഹീറ ആരോപിച്ചിരുന്നു.
ഗുജറാത്തിലെ അതിവേഗ കോടതിയില്‍ സംഭവത്തിലെ ഉത്തരവാദികളെന്നു സംശയിക്കുന്നവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും അതു തള്ളിക്കളഞ്ഞതിനെ തുടര്‍ന്ന് സുപ്രീം കോടതിയില്‍ ടീസ്റയുടെ സഹായത്തോടെയെത്തിയ സഹീറയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് കേസ് മുംബൈയിലെ കോടതിയിലേക്കു മാറ്റിയത്.












Click it and Unblock the Notifications