Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹര്‍ത്താലിന് ഇനി കടകള്‍ തുറക്കും

തൃശൂര്‍: സംസ്ഥാനത്ത് ഇനി ആഹ്വാനം ചെയ്യുന്ന ഏത് ഹര്‍ത്താലിനും കടകള്‍ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രഖ്യാപിച്ചു.

ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം കാട്ടുമ്പോള്‍ സംഘടിതമായി നേരിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഹര്‍ത്താല്‍ ദിവസങ്ങളില്‍ കടകള്‍ തുറക്കാനുള്ള തീരുമാനം എല്ലാ രാഷ്ട്രീയപാര്‍ട്ടികളെയും അറിയിക്കും. ഹര്‍ത്താല്‍ ദിവസങ്ങളില്‍ വ്യത്യസ്ത സമയങ്ങളില്‍ കടകള്‍ തുറക്കുമ്പോള്‍ ആക്രമിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് രാവിലെ പത്ത് മണിക്ക് ഒന്നിച്ചായിരിക്കും കടകള്‍ തുറക്കുന്നത്.

ഹര്‍ത്താലിനുണ്ടാവുന്ന ആക്രമണങ്ങള്‍ ഒഴിവാക്കാന്‍ ഹര്‍ത്താല്‍ ദിവസങ്ങളില്‍ പ്രകടനം നിരോധിക്കണമെന്ന് വ്യാപാരി-വ്യവസായ ഏകോപന സമിതി ആവശ്യപ്പെട്ടു. ജീവനും സ്വത്തിനും പൊലീസിന്റെ സംരക്ഷണം തേടും.

ഹര്‍ത്താലിന് ആക്രമണം മൂലം നാശനഷ്ടമുണ്ടാകുന്നവര്‍ക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സമിതി ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+