കിളിരൂര്‍ കേസ്: മുന്‍ ബിജെപി നേതാവ് അറസ്റില്‍
കോട്ടയം: കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ ഒമ്പതാം പ്രതിയായ മുന്‍ ബിജെപി നേതാവ് വി. ആര്. ദേവദാസിനെ പൊലീസ് അറസ്റ് ചെയ്തു.
പ്രതികളുടെ കൂട്ടത്തില്‍ ദേവദാസ് മാത്രമാണ് അറസ്റിലാവാനുണ്ടായിരുന്നത്. കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് ഒമ്പതാം പ്രതിയും അറസ്റിലായത്. ശബരിമല ക്ഷേത്രത്തില്‍ പോവാനായി മാലയിടാനായി എത്തിയപ്പോള്‍ തിരുവാര്‍പ്പ് ക്ഷേത്രത്തില്‍ വച്ചാണ് പൊലീസ് ഇയാളെ അറസ്റ് ചെയ്തത്.
കേസില്‍ ആരോപണവിധേയനായതിനെ തുടര്‍ന്നാണ് ദേവദാസിനെ ബിജെപിയില്‍ നിന്നും പുറത്താക്കിയത്. കിളിരൂര്‍ കേസിലെ പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി ചങ്ങാത്തം കാണിച്ച ഇയാള്‍ കേസിലെ പ്രതികളെ സഹായിച്ചുവെന്നാണ് ആരോപണം. പൊലീസിന് ഇയാളെ ആദ്യം സംശയമുണ്ടായിരുന്നില്ല. കേസിലെ പ്രതിയായ കളക്ടര്‍ ലത്തീഫ് പിടിയിലായതോടെയാണ് കേസില്‍ ദേവദാസിനുള്ള ബന്ധം വ്യക്തമായത്.
കേസിലെ മുഖ്യപ്രതി ലതാനായരെ അടിമാലിയിലെ തന്റെ വീട്ടില്‍ താമസിപ്പിച്ചത് ദേവദാസാണെന്ന് ലത്തീഫ് വെളിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയെ പീഡനവലയില് കുരുക്കിയ പ്രവീണിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പരിചയപ്പെടുത്തികൊടുത്തതും ദേവദാസാണ്.
ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇയാളെ ഹാജരാക്കി. നവംബര്‍ 29 വരെ കോടതി ഇയാളെ റിമാന്റ് ചെയ്തു.












Click it and Unblock the Notifications