നീലന്‍ കേസ്: ലിഫ്റ്റ് ഓപ്പറേറ്ററെ വിസ്തരിച്ചു
തിരുവനന്തപുരം: ഐഎഎസ് ഉദ്യോസസ്ഥ നളിനി നെറ്റോയെ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാര്‍ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സെക്രട്ടറിയേറ്റ് സമുച്ചയത്തിലെ ലിഫ്റ്റ് ഓപ്പറേറ്ററായ ആശിര്‍വാദനെ കോടതി വിസ്തരിച്ചു.
സംഭവം നടന്നുവെന്ന് പറയപ്പെടുന്ന 1999 ഡിസംബര്‍ 21ന് ഉച്ചക്ക് 1.45നും രണ്ട് മണിക്കുമിടയില്‍ നളിനി നെറ്റോ താഴത്തെ നിലയിലേക്ക് പോവുന്നതിനായി തന്റെ ലിഫ്റ്റ് ഉപയോഗിച്ചിരുന്നുവെന്ന് ആശിര്‍വാദന്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (മൂന്ന്) ചെറിയാന്‍ കെ. കുര്യാക്കോസ് മുമ്പാകെ ബോധിപ്പിച്ചു.
താന്‍ അവരെ അഭിവാദ്യം ചെയ്തപ്പോള്‍ അവര്‍ പുഞ്ചിരിച്ചുവെന്നും അവരുടെ മുഖഭാവത്തിലോ പെരുമാറ്റത്തിലോ ശ്രദ്ധേയമായ ഒന്നും കണ്ടില്ലെന്നും ആശിര്‍വാദന്‍ പറഞ്ഞു. നാടാര്‍ക്കെതിരായ ആരോപണങ്ങളെ കുറിച്ചുള്ള പത്രവാര്‍ത്ത വായിച്ചപ്പോള്‍ മാത്രമാണ് അന്ന് നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തെ കുറിച്ച് താനറിയുന്നത്.
തനിക്ക് നളിനി നെറ്റയോ ഏറെ കാലമായി അറിയാമെന്ന് പറഞ്ഞ ആശിര്‍വാദന്‍ ഒരേ നാട്ടുകാരാണെങ്കിലും നീലലോഹിതദാസന്‍ നാടാരുമായി വ്യക്തിപരമായി പരിചയമില്ലെന്ന് വ്യക്തമാക്കി.












Click it and Unblock the Notifications