ഐസ്ക്രീം കേസ്: ഗൂഢാലോചനയെന്ന് ബിജെപി
തിരുവനന്തപുരം: കോഴിക്കോട് ഐസ്ക്രീം പാര്‍ലര്‍ കേസില്‍ സിപിഎം പ്രക്ഷോഭം തുടങ്ങുന്നതിന് മടിച്ചുനില്ക്കുന്നത് കേസിലെ പ്രതികളുമായുള്ള ഗൂഢാലോചന മൂലമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
നവംബര്‍ 17 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള.
പന്ന്യന്നൂര്‍ ചന്ദ്രന്, കെ. ടി. ജയകൃഷ്ണന് കൊലക്കേസുകളില്‍ പ്രതികളെ സംരക്ഷിക്കാനായി അന്വേഷണം ദുര്‍ബലപ്പെടുത്തുന്നതിനായി നായനാര്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. നായനാര്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്നതു പോലെ നിയമവാഴ്ചയെ അട്ടിമറിക്കാനുള്ള ശ്രമം മുമ്പൊരിക്കലും ഉണ്ടായിട്ടില്ലെന്ന് ശ്രീധരന്‍പിള്ള കുറ്റപ്പെടുത്തി.












Click it and Unblock the Notifications