Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴം, പച്ചക്കറി വില ഉയര്‍ന്നേക്കും

തിരുവനന്തപുരം: ഡീസല്‍ വിലവര്‍ദ്ധനയെ തുടര്‍ന്ന് പഴം, പച്ചക്കറി വില ഉയര്‍ന്നേക്കും.സംസ്ഥാനത്തേക്ക് പഴങ്ങള്‍ കയറ്റിവരുന്ന ലോറിയകള്‍ 10 ശതമാനവും പച്ചക്കറിലോറികള്‍ 20 ശതമാനവും ചാര്‍ജ് കൂടുതല്‍ ഈടാക്കാന്‍ തീരുമാനിച്ചതോടെയാണിത്.

ഇതോടെ പഴവര്‍ഗങ്ങള്‍ക്ക് കിലോയില്‍ 10 പൈസയും പച്ചക്കറികള്‍ക്ക് 20 പൈസയും വില വര്‍ദ്ധനവുണ്ടാകും. ഇതുകൂടാതെ ഓരോ സ്ഥലത്തെയും മൊത്തവിലയിലും വ്യത്യാസമുണ്ടാകും.ശബരിമല സീസണ്‍ ആരംഭിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ത്തന്നെ പഴം, പച്ചക്കറി വില ഉയര്‍ന്നു കഴിഞ്ഞു.

ലോറിയുടമകള്‍ കൂടുതല്‍ ചാര്‍ജ് വാങ്ങാന്‍ തീരുമാനിച്ചതോടെ വിലവര്‍ദ്ധനവല്ലാതെ തങ്ങളുടെ മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് ഓള്‍ കേരളാ ഫ്രൂട്ട്സ് മെര്‍ച്ചന്റ്സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് വി. സുള്‍ഫിക്കര്‍ അലി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+