Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍.ടി.ടി.ഇ യ്ക്ക് ചന്ദ്രികയുടെ അന്ത്യശാസന

കൊളംബോ: സന്ധിസംഭാഷണങ്ങളില്‍ നിന്നും പിന്‍മാറുവാന്‍ എല്‍.ടി.ടി.ഇക്കാര്‍ ശ്രമിക്കുകയാണെന്നാരോപിച്ച ശ്രീലങ്കന്‍ പ്രസിഡന്റ് ചന്ദ്രികാകുമാരതുംഗെ സമാധാനശ്രമങ്ങളെ പറ്റി തീരുമാനമെടുക്കുവാന്‍ അവര്‍ക്ക് രണ്ടാഴ്ചത്തെ സമയമനുവദിച്ചു.

അധികാരം പങ്കുവയ്ക്കുന്നതിലൂടെ എല്‍.ടി.ടി.ഇയുമായി സന്ധി ഉടമ്പടി ഉണ്ടാക്കാനാകുമെന്നാണ് ഗവണ്‍മെന്റ് കരുതുന്നതെന്ന് പ്രദേശിക ടി.വി ചാനലിനനുവദിച്ച ഒരു അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

സമാധാന സംഭാഷണങ്ങളില്‍ നിന്നൊഴിയാനാണ് എല്‍.ടി.ടിഇ ശ്രമിക്കുന്നത്. ചര്‍ച്ചകളാരംഭിക്കുവാന്‍ തയ്യാറാണോയെന്ന് അവര്‍ ഈ മാസം തന്നെ സര്‍ക്കാരിനെ അറിയിക്കണം.

തന്റെ ഭരണകാലാവധി തീരാറായതു കൊണ്ടാണ് തമിഴ്പുലികള്‍ ചര്‍ച്ചക്കു വരാത്തത്. ഒരു വ്യക്തിയുമായല്ലാ, ഒരു സര്‍ക്കാരുമായാണ് ചര്‍ച്ച നടത്തുന്നതെന്ന് അവരോര്‍ക്കണം.

സന്ധിസംഭാഷണങ്ങളില്‍ നിന്നു പിന്‍തിരിയുകയാണെങ്കില്‍ പുലികള്‍ക്കെതിരെ എന്തു നടപടിയാണ് ഗവണ്‍മെന്റ് സ്വീകരിക്കുകയെന്നു വെളിപ്പെടുത്താന്‍ ചന്ദ്രിക തയ്യാറായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+