ധനുഷും ഐശ്വര്യയും വിവാഹിതരായി
ചെന്നൈ: പ്രശസ്ത യുവ തമിഴ് നടന്‍ ധനുഷും സൂപ്പര്‍സ്റാര്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യയും വിവാഹിതരായി.
നവംബര്‍ 18 വ്യാഴാഴ്ച ചെന്നൈയിലെ പേയസ്ഗാര്‍ഡനിലുള്ള രജനീകാന്തിന്റെ വീട്ടില്‍ വച്ചായിരുന്നു ചടങ്ങ്. രാവിലെ10.45ന് ആയിരുന്നു മുഹൂര്‍ത്തം. തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
വിവാഹത്തോട് അനുബന്ധിച്ചുള്ള സല്‍ക്കാര വിരുന്ന് ശനിയാഴ്ച നടക്കും. സാന്തോം ഹൈറോഡിലെ കല്യാണമണ്ഡപത്തില്‍ വച്ചാണ് സല്‍ക്കാരം നടക്കുന്നത്.
ധനുഷും ഐശ്വര്യയും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പരന്ന സാഹചര്യത്തിലാണ് ഇരുവരും വിവാഹിതരാവാന്‍ പോവുന്നുവെന്ന കാര്യം ധനുഷ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ധനുഷിന്റെ ചിത്രങ്ങളുടെ സെറ്റുകളില്‍ ഐശ്വര്യ നിത്യസന്ദര്‍ശകയായതിനെ തുടര്‍ന്നാണ് ഇരുവരും പ്രണയത്തിലാണെന്ന് വാര്‍ത്ത പരന്നത്.












Click it and Unblock the Notifications