ജയേന്ദ്രസരസ്വതിയെ കാണാന്‍ അപേക്ഷ നല്കി
കാഞ്ചീപുരം: കാഞ്ചി സഹമഠാധിപതി വിജയേന്ദ്രസരസ്വതി കോടതിയില്‍ ഹാജരാക്കുന്ന ജയേന്ദ്രസരസ്വതിയെ സന്ദര്ശിക്കാനനുവദിക്കണമെന്നാവശ്യപ്പെട്ട് ജുഡീഷ്യല്‍ ഫസ്റ്ക്ലാസ് കോടതി മുന്‍പാകെ അപേക്ഷ നല്കി.
ജയേന്ദ്രസരസ്വതിയുടെ ജാമ്യാപേക്ഷയിലുള്ള വാദംകേള്ക്കലിനോടനുബന്ധിച്ച്
അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുന്നതു കണക്കിലെടുത്ത് പൊലീസ് കോടതി പരിസരത്ത് സുരക്ഷാസന്നാഹങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.
ശങ്കരരമണന് കൊലക്കേസില്‍ അറസ്റിലായ ജയേന്ദ്രസരസ്വതി ഇപ്പോള്‍ വെല്ലൂര്‍ സെന്‍ട്രല്‍ ജയിലിലാണ്.












Click it and Unblock the Notifications