ആരോപണം മുലായംസിങ്ങ് നിഷേധിച്ചു
ന്യൂദില്ലി: തന്റെയും രാഹുല്‍ ഗാന്ധിയുടേയും മണ്ഡലങ്ങളായ റായ്ബറേലിയോടും അമേത്തിയോടും യു.പി മുഖ്യമന്ത്രി മുലായം സിങ്ങ് യാദവ് പക്ഷപാതപരമായാണ് പെരുമാറുന്നെന്ന കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുടെ ആരോപണം മുലായം സിങ്ങ് യാദവ് നിഷേധിച്ചു.
ഈ പ്രസ്താവനയുമായി മാധ്യമങ്ങളെ സമീപിക്കുന്നതിനു പകരം ഈ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലും എന്താണു ചെയ്യേണ്ടതെന്ന് തന്നെ അറിയിച്ചിരുന്നെങ്കില്‍ അവരെ അഭിനന്ദിച്ചേനെ. ഒരു ദേശീയ പാര്‍ട്ടിയുടെ നേതാവെന്ന നിലക്ക് അവരൊരിക്കലും ഇത്തരമൊരു കാര്യം മാധ്യമങ്ങളിലൂടെ പ്രസ്താവിച്ചത് ശരിയായില്ല.
സമാജ്വാദി പാര്‍ട്ടി എല്ലാ സ്ഥലത്തെ പ്രശ്നങ്ങളും നിഷ്പക്ഷമായാണ് കൈകാര്യം ചെയ്യുന്നത്.
റായ്ബറേലിയിലും അമേത്തിയിലും എന്തൊക്കെ വികസനപ്രവര്‍ത്തനങ്ങളാണ് വേണ്ടതെന്ന കാര്യത്തെക്കുറിച്ച് ഗവണ്‍മെന്റ് കാര്യമായിത്തന്നെ ആലോചിക്കുമെന്നും മുലായം സിങ്ങ് പറഞ്ഞു.












Click it and Unblock the Notifications