കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാറാട്: പ്രതികളെ കോടതിയില്‍ ഹാജരാക്കി

  • By Staff
Google Oneindia Malayalam News

കോഴിക്കോട്: മാറാട് കേസിലെ 137 പ്രതികളെ നവംബര്‍ 18 വ്യാഴാഴ്ച കോഴിക്കോട് പ്രത്യേക കോടതിയില്‍ ഹാജരാക്കി.

കേസിലെ 84 പ്രതികള്‍ക്കു വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ജി. ജനാര്‍ദനകുറുപ്പ് ഹാജരായി. ഈ പ്രതികള്‍ക്കു വേണ്ടി കേസ് മുസ്ലിം ലീഗ് ഏറ്റെടുത്തത് വിവാദമുണ്ടാക്കിയിട്ടുണ്ട്.

രാവിലെ 11 മണിക്കാണ് കോഴിക്കോട് ജില്ലാ ജയിലില്‍ നിന്ന് പ്രതികളെ കോടതിയില്‍ കൊണ്ടുവന്നത്. കേസില്‍ ആകെയുള്ള 148 പ്രതികളില്‍ ഒരാള്‍ ഈയിടെ മരിച്ചിരുന്നു. അഞ്ച് പ്രതികള്‍ പ്രായപൂര്‍ത്തി ആകാത്തവരും രണ്ട് പേര്‍ ഒളിവിലുമാണ്.

പ്രതികള്‍ക്ക് വേണ്ടി നേരത്തെ മറ്റൊരു വക്കീല്‍ കേസ് ഏറ്റെടുത്തിരുന്നെങ്കിലും കേസ് വാദത്തിന് വരേണ്ടതിന്റെ തലേ ദിവസം താന്‍ വക്കാലത്ത് ഉപേക്ഷിയ്ക്കുകയാണെന്ന് പറഞ്ഞ് വക്കീര്‍ ജഡ്ജിയ്ക്ക് കത്ത് നല്‍കിയിരുന്നു. തുടര്‍ന്ന് കേസ് നീട്ടി വയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് വ്യാഴാഴ്ചത്തേയ്ക്ക് മാറ്റിയത്. തനിയ്ക്ക് നല്‍കാമെന്ന് പറഞ്ഞ പത്ത് ലക്ഷം രൂപ പ്രതികള്‍ നല്‍കാത്തതിനാലാണ് വക്കാലത്ത് ഉപേക്ഷിയ്ക്കുന്നതെന്നും അന്ന് വക്കീല്‍ വ്യക്തമാക്കിയിരുന്നു. മുസ്ലിം ലീഗ് നേതൃത്ത്വം ഇടനിലക്കാരായാണ് ഈ പണം നല്‍കാമെന്ന് ഏറ്റത്. എന്നാല്‍ പണം അവര്‍ നല്‍കാത്തതിനാലാണ് വക്കീലിന് കൊടുക്കാന്‍ ആവാതിരുന്നതെന്നാണ് പ്രതികളുടെ ബന്ധുക്കള്‍ പറയുന്നത്.

ഇതിനിടെ നവംബര്‍ 17 ബുധനാഴ്ച കേസിലെ മറ്റ് ചില പ്രതികളുടെ വക്കീലന്മാര്‍ വക്കാലത്ത് ഉപേക്ഷിയ്ക്കുന്നതായി കോടതിയെ അറിയിച്ചിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X