കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹ ബ്യൂറോയ്ക്കെതിരെ കോടതി വിധി

  • By Staff
Google Oneindia Malayalam News

കൊച്ചി: വരന് വിവാഹ ബ്യൂറോയില്‍ നിന്ന് സംരക്ഷണം നല്‍കാന്‍ ഹൈക്കോടതിയുടെ അപൂര്‍വവിധി.

തൃശൂര്‍ സ്വദേശിയായ സൂര്യകുമാറിന് ഗരുഡ മംഗല്യ സഹായി വിവാഹ ബ്യൂറോയില്‍ നിന്ന് ഇടക്കാല പൊലീസ് സംരക്ഷണം നല്‍കാനാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടത്.

തന്റെയും വധുവിന്റെയും വീട്ടുകാര്‍ ബ്രോക്കര്‍ ഫീസായി 15,000 രൂപനല്‍കിയില്ലെങ്കില്‍ വിവാഹം മുടക്കുമെന്ന് ഗരുഡ വിവാഹ ബ്യൂറോ അധികൃതര്‍ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് സൂര്യകുമാര്‍ പറഞ്ഞു.

ഗരുഡയുടെ തൃശൂരിലെ ഓഫീസില്‍ തന്റെ പേര് രജിസ്റര്‍ ചെയ്തിരുന്നുവെങ്കിലും തൃപ്പയാറിലെ മറ്റൊരു ബ്യൂറോ വഴിയാണ് തന്റെ വിവാഹാലോചന നടന്നതെന്ന് സൂര്യകുമാര്‍ വ്യക്തമാക്കി.

ബ്രോക്കര്‍ ഫീസ് ആവശ്യപ്പെടുന്നത് നിയമപരമായി ശരിയല്ലെന്ന് സൂര്യകുമാറിന്റെ അഭിഭാഷനായ വി. ചിദംബരേഷ് ചൂണ്ടിക്കാട്ടി.

ഇത്തരം സംഭവങ്ങള്‍ മുമ്പുമുണ്ടായിട്ടുണ്ടെങ്കിലും വിവാഹബ്യൂറോയ്ക്കെതിരെ കോടതിയെ സമീപിക്കുന്നത് അപൂര്‍വസംഭവമാണ്. വിവാഹബ്യൂറോകളുടെ ഭീഷണിക്ക് വഴങ്ങി പലരും ആവശ്യപ്പെടുന്ന പണം നല്‍കുകയാണ് പതിവ്.

സ്ത്രീധനത്തിന്റെ നിശ്ചിത ശതമാനം ബ്രോക്കര്‍ ഫീസായി ആവശ്യപ്പെടുന്നതും പതിവാണ്. ഇത് രണ്ട് ശതമാനം മുതല്‍ 10 ശതമാനം വരെ വരും.

250 രൂപ മുതല്‍ 1500 രൂപ വരെ ബ്യൂറോകള്‍ രജിസ്ട്രേഷന്‍ ഫീസായി ഈടാക്കാറുണ്ട്. ഇതിന് പുറമെയാണ് വിവാഹാലോചന നടന്നാല്‍ ബ്രോക്കര്‍ ഫീസായി വന്‍തുക ആവശ്യപ്പെടുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X