സഹീറയുടെ മൂത്ത സഹോദരനും മൊഴിമാറ്റി
മുംബൈ: ബെസ്റ് ബേക്കറി കേസിലെ മുഖ്യസാക്ഷി സഹീറയുടെ മൂത്ത സഹോദരനും പ്രതികള്‍ക്കനുകൂലമായി മൊഴിമാറ്റിപ്പറഞ്ഞു.
പ്രത്യേകജഡ്ജി മുമ്പാകെ താന്‍ മുന്‍പു നല്‍കിയ മൊഴികള്‍ തെറ്റായാണ് പൊലീസ് രേഖപ്പെടുത്തിയതെന്ന് നഫീത്തുള്ള പറഞ്ഞു.
2002 മാര്‍ച്ച് ഒന്നിന് ബേക്കറിക്കു തീ പിടിച്ച് ചുറ്റും പുകയായിരുന്നതു കൊണ്ട് ഒന്നും കാണാന്‍ കഴിഞ്ഞില്ല. അപകടം എങ്ങനെയാണ് ഉണ്ടായതെന്നും ആളുകളെങ്ങനെയാണ് മരിച്ചതെന്നും തനിക്കറിയില്ല. കോടതിയില്‍ പ്രതികളെ നഫീത്തുള്ള തിരിച്ചറിഞ്ഞില്ല.
കഴിഞ്ഞ ദിവസം ഇയാളുടെ സഹോദരനായ നസീബുള്ള ഷെയ്ഖും പ്രതികള്‍ക്കനുകൂലമായാണ് മൊഴി നല്‍കിയത്.
കേസിലെ മറ്റുസാക്ഷികള്‍ പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.












Click it and Unblock the Notifications