Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു

തിരുവനന്തപുരം: ഐസ്ക്രീം കേസ് അട്ടിമറിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നതായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് മാധവന്‍ നമ്പ്യാര്‍.

ഈ കേസുമായി ബന്ധപ്പെട്ട് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധുവായ റൗഫ് തന്നെ കാണാനെത്തിയിരുന്നെങ്കിലും പൊലീസ് അനുവദിച്ചില്ല. ഈ കേസ് തുടര്‍ച്ചയായി നാലുദിവസം വിശദമായി പഠിച്ചിരുന്ന ഗവണ്‍മെന്റ് പ്ലീഡര്‍ അഞ്ചാംദിവസം എത്തിയില്ല. അവധിയാണെന്നു പറഞ്ഞെങ്കിലും അവധിയെടുത്തവരുടെ ലിസ്റ്റില്‍ ഇയാളുടെ പേരുണ്ടായിരുന്നില്ല.

1500 പേജുകളുള്ള കേസ് ഡയറി വിശദമായി പഠിച്ചു തീര്‍ക്കാന്‍ തനിക്കു സമയം കിട്ടിയില്ലെന്നറിയാമായിരുന്നതു കൊണ്ടാണ് പ്രതിഭാഗം വക്കീല്‍ വിശദമായ വാദത്തിനു തയ്യാറായത്.

കേസ് ഡയറി കോഴിക്കോടു നിന്നും വെള്ളിയാഴ്ച ലഭിക്കുമെന്നും മാധവന്‍ നമ്പ്യാര്‍ അറിയിച്ചു.

അഡ്വക്കേറ്റ് ജനറല്‍ എം. രത്നസിംഗിനും അദ്ദേഹത്തിന്റെ ഓഫീസിനും റൗഫ് എന്ന വ്യക്തിയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ടായിരുന്നു. റൗഫ് അഡ്വക്കേറ്റ് ജനറലിനെ സ്വാധിനിയ്ക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. ഇത് സാധൂകരിയ്ക്കുന്ന തരത്തിലുള്ള പ്രതികരണമാണ് ഇപ്പോള്‍ മാധവന്‍ നമ്പ്യാര്‍ നടത്തിയിരിയ്ക്കുന്നത്. ഐസ്ക്രീം പാര്‍ലര്‍ കേസ് വിചാരണയുടെ സ്റേ റദ്ദാക്കാന്‍ ഹൈകോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി നീട്ടിവച്ചതിന് കാരണക്കാരന്‍ താനാണെന്ന് ആരോപണം എതിര്‍ക്കാന്‍ കൂടിയാണ് മാധവന്‍ നമ്പ്യാര്‍ ഇത്തരത്തിലൊരു പ്രതികരണം നടത്തിയതെന്ന് കരുതുന്നു. ഈ കഴിഞ്ഞ ദിവസം ഐസ്ക്രീം പാര്‍ലര്‍ കേസ് വിചാരണാ കേസ് നീട്ടി വയ്ക്കുന്നതിന്റെ പിന്നിലും അഡ്വക്കേറ്റ് ജനറല്‍ തന്നെയാണ് പ്രവര്‍ത്തിച്ചതെന്ന് മാധവന്‍ നമ്പ്യാര്‍ സൂചിപ്പിയ്ക്കുകയാണ്.

അഡ്വക്കേറ്റ് ജനറല്‍ കേസ് ഡയറി തിരിച്ച് നല്‍കാത്തതിനാലാണ് നവംബര്‍ 18 വ്യാഴാഴ്ച കേസ് മാറ്റിവച്ചതെന്നാണ് മാധവന്‍ നമ്പ്യാര്‍ പറയുന്നത്. അഡ്വക്കേറ്റ് ജനറല്‍ ഈ കേസില്‍ തന്നോട് സഹകരിയ്ക്കുന്നില്ലെന്ന് ഇന്ത്യാവിഷന്‍ ചാനലിലെ അഭിമുഖത്തില്‍ മാധവന്‍ നമ്പ്യാര്‍ പറഞ്ഞിരുന്നു.

റൗഫ് എന്നയാള്‍ തന്നെയും സ്വാധീനിയ്ക്കാന്‍ ശ്രമിച്ചതായും മാധവന്‍ നായര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+