കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുവൈറ്റ് വിസ അനുമതി മാറ്റങ്ങള്‍ ശനിയാഴ്ച മുതല്‍

  • By Staff
Google Oneindia Malayalam News

കുവൈത്ത്: സന്ദര്‍ശനവിസയ്ക്ക് തൊഴില്‍ അനുമതി നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഇതനുസരിച്ച് നവംബര്‍ 20 ശനിയാഴ്ച മുതല്‍ സന്ദര്‍ശന വിസ തൊഴില്‍ വിസയിലേക്ക് മാറ്റുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും.

വിസ മാറ്റം അനുവദിച്ചുകൊണ്ട് തൊഴില്‍ മന്ത്രി ഫൈസല്‍ അല്‍-ഹാജിഅന്തിമഉത്തരവ് പുറപ്പെടുവിച്ചു. ഇവ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്‍കി കഴിഞ്ഞു.

പുതിയ സംവിധാനം അനുസരിച്ച് സന്ദര്‍ശന വിസയിലെത്തിയിട്ടുള്ള വിദേശികള്‍ക്ക് സന്ദര്‍ശന വിസ നല്‍കിയ അതേ സ്പോണ്‍സറുടെ കീഴിലേക്ക് തൊഴില്‍ അനുമതി ലഭിക്കും. വിസമാറ്റം നടപടികള്‍ക്കായി 200 കുവൈത്ത് ദിനാര്‍ ഫീസായി ഈടാക്കും, കൂടാതെ യൂണിവേഴ്സിറ്റി ബിരുദമുള്ളവര്‍ക്കു തൊഴില്‍ വിസയായി മാറ്റാന്‍ അനുവദിക്കുന്നതാണ്.

എന്നാല്‍, സ്വകാര്യ സ്ഥാപനങ്ങള്‍ സന്ദര്‍ശന വിസയിലെത്തുന്ന വിദേശികളെ പുതിയതായി നിയമിക്കുകയും തൊഴില്‍ അനുമതിക്ക് അപേക്ഷിക്കുകയും ചെയ്യുമ്പോള്‍ സാമൂഹ്യ തൊഴില്‍മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള നിയമാവലി പാലിക്കാന്‍ നിര്‍ബന്ധിതരാണ്.

തൊഴില്‍ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ ശൃംഘലാ സംവിധാനം പൂര്‍ത്തികരിക്കുന്നതിനുണ്ടായ കാലതാമസമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നതിന് ഉത്തരവു വൈകാനിടയാക്കിയത്.

സ്വകാര്യ തൊഴില്‍ നിയമത്തിന്റെയും ദേശീയ തൊഴില്‍ ശക്തി നിയമത്തിന്റെയും അടിസ്ഥാനത്തിലാണ് തൊഴില്‍ മന്ത്രി ഫൈസല്‍ അല്‍ഹാജി അന്തിമ തീരുമാനം ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുള്ളതെന്ന് വാര്‍ത്താലേഖകരോട് മന്ത്രാലയ വക്താവ് വെളിപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X