Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനസമ്പര്‍ക്കം: ബി.ജെ.പിക്കാര്‍ തള്ളിക്കയറി

കോട്ടയം: കോട്ടയത്ത് തുടങ്ങിയ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ തള്ളിക്കയറി. പരിപാടി നടക്കുന്ന കളക്ടറേറ്റ് അങ്കണത്തിലേക്കാണ് മന്ത്രി കുഞ്ഞാലിക്കുട്ടി രാജിവയ്ക്കണമെന്ന ആവശ്യവുമായി പ്രവര്‍ത്തകര്‍ തള്ളിക്കയറിയത്.

പൊലീസ് ഇവരെ നീക്കം ചെയ്തു. ബി ജെ പി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം കാരണം അല്പസമയം ജനസമ്പര്‍ക്ക പരിപാടി അലങ്കോലപ്പെട്ടു.

കനത്ത പ്രതികരണമാണ് ജനമ്പര്‍ക്ക പരിപാടിക്കു ലഭിച്ചത്. പൊതുജനങ്ങളില്‍ നിന്നും 5,776 പരാതികള്‍ ലഭിച്ചു. ഇതില്‍ 4,385 പരാതികളും ബന്ധപ്പെട്ടവര്‍ പരിശോധിച്ചതായി അവകാശപ്പെട്ടു. ബാക്കിയുള്ള പരാതികളില്‍ അടുത്ത 30 ദിവസത്തിനുള്ളില്‍ പരിഹാരം കാണും.

മന്ത്രിസഭ പരിഗണിക്കേണ്ട പരാതികള്‍ ശനിയാഴ്ച മുഖ്യമന്ത്രിക്കു സമര്‍പ്പിക്കും.ജനസമ്പര്‍ക്ക പരിപാടിയുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ 20ളം അധികകൗണ്ടറുകള്‍ തുറന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+