മുസ്ലീംലീഗ് നിലപാട് പരിഹാസ്യം
സുല്‍ത്താന്‍ ബത്തേരി: നരേന്ദ്രന് കമ്മീഷന് റിപ്പോര്ട്ടിന്മേലുള്ള മുസ്ലീംലീഗ് നിലപാട് പരിഹാസ്യമാണെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് അഭിപ്രായപ്പെട്ടു.
ജാതിയുടെ അടിസ്ഥാനത്തില്‍ ആളുകളെ തെരഞ്ഞെടുക്കണമെന്ന് നരേന്ദ്രന്‍കമ്മീഷന്‍ റിപ്പോര്‍ട്ടിലെവിടെയും പറഞ്ഞിട്ടില്ല. ഇതിന്റെ പേരിലുള്ള മുസ്ലീംലീഗ് പ്രതിഷേധം അണികളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രം മാത്രമാണ്.
ജാതിയടിസ്ഥാനമാക്കിയുള്ള നിയമനം നടത്തുകയെന്ന മുസ്ലീംലീഗ് സ്വപ്നം സാക്ഷാത്കരിച്ചാല്‍ അന്ന് സൂര്യന് കിഴക്കുദിക്കും.
ഐസ്ക്രീം വാണിഭക്കേസിലെ സാക്ഷിക്ക് നീതി നല്‍കണമെന്നും കുഞ്ഞാലിക്കുട്ടിയെ മന്ത്രിസ്ഥാനത്തു നിന്നും പുറത്താക്കേണ്ടത് മുഖ്യമന്ത്രിയുടെ ചുമതലയാണെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
വിവിധ രാഷ്ടീയപാര്ട്ടികളാല് ചൂഷണം ചെയ്യപ്പെടുന്ന ഈഴവസമുദായത്തിന് നീതി ലഭിക്കുവാനാണ് എസ്.എന്‍.ഡി.പിയുടെ നേതൃത്വത്തില്‍ ജനങ്ങളെ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.