ശങ്കരാചാര്യരുടെ ജാമ്യാപേക്ഷ തള്ളി
ചെന്നൈ: കൊലക്കേസില്‍ അറസ്റിലായ കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയുടെ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി.
ജാമ്യത്തിനായി സുപ്രിം കോടതിയെ സമീപിക്കുമെന്ന് ശങ്കരാചാര്യരുടെ അഭിഭാഷകന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കാഞ്ചീപുരം കോടതി പൊലീസ് കസ്റഡിയില്‍ വിട്ട ശങ്കരാചാര്യരെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
കൊലപാതകത്തില്‍ ശങ്കരാചാര്യരുടെ പങ്കിന് വ്യക്തമായ തെളിവുണ്ടെന്നും ഈ സാഹചര്യത്തില്‍ അദ്ദേഹത്തെ ജാമ്യത്തില്‍ വിടുന്നത് സാക്ഷികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കുന്നതായി ഹൈക്കോടതി വ്യക്തമാക്കി.
ശങ്കരാചാര്യരെ അറസ്റ് ചെയ്യുമ്പോള്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന ശങ്കരാചാര്യരുടെ അഭിഭാഷകന്‍ രാംജെത്മലാനിയുടെ വാദം ഹൈക്കോടതി തള്ളിക്കളഞ്ഞു. ശങ്കരാചാര്യര്‍ കുറ്റക്കാരനാണെന്നതിന് യാതൊരു തെളിവും പൊലീസിന്റെ പക്കലിലില്ലെന്ന രാംജെത്മലാനിയുടെ വാദവും ഹൈക്കോടതി അംഗീകരിച്ചില്ല.
അതിനിടെ ശങ്കരാചാര്യരുടെ പിന്‍ഗാമിയായ വിജയേന്ദ്ര സരസ്വതിയുടെ അനുജന്‍ രഘുവിനെയും കാഞ്ചി മഠത്തിലെ രണ്ട് ഉദ്യോഗസ്ഥരെയും പൊലീസ് ചോദ്യം ചെയ്തു.












Click it and Unblock the Notifications