മന്ത്രിസഭാ പുന:സംഘടന ഇല്ലെന്ന് പ്രധാനമന്ത്രി
ഇംഫാല്‍: മന്ത്രിസഭാ പുന:സംഘടന ഉടന്‍ നടത്താന്‍ ആലോചനയില്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് വ്യക്തമാക്കി.
ഡിസംബര്‍ ഒന്നിന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന് മുമ്പായി മന്ത്രിസഭാ പുന:സംഘടന നടത്തിയേക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ജെഎംഎം നേതാവ് ഷിബു സോറന്‍, രാജ്യസഭാ ഉപാധ്യക്ഷന്‍ കെ. റഹ്മാന്‍ഖാന്‍ എന്നിവരുടെ രാജിയെ തുടര്‍ന്നുണ്ടായ മന്ത്രിസഭയിലെ ഒഴിവുകള്‍ ഇതുവരെ നികത്തിയിട്ടില്ല.
കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാവ് സതീഷ്ശര്‍മ മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.












Click it and Unblock the Notifications