രഘുവിനെ ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യും
കാഞ്ചീപുരം: കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയുടെ പിന്‍ഗാമിയായ വിജയേന്ദ്ര സരസ്വതിയുടെ സഹോദരന്‍ രഘു പൊലീസിന്റെ ചോദ്യം ചെയ്യലിന് ശേഷം നവംബര്‍ 20 ശനിയാഴ്ച രാത്രി മഠത്തില്‍ മടങ്ങി.
രഘുവിനെ നവംബര്‍ 21 ഞായറാഴ്ച വീണ്ടും ചോദ്യം ചെയ്യും. രഘുവിനെയും കാഞ്ചി മഠത്തിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥരെയുമാണ് ശനിയാഴ്ച രാത്രി ചോദ്യം ചെയ്തിരുന്നത്. രാത്രി 10 മണിക്ക് ശേഷമാണ് ഇവര്‍ മഠത്തിലേക്ക് മടങ്ങിയത്.
ഞായറാഴ്ച ഉച്ചക്ക് 2.30ന് പൊലീസ് സ്റേഷനില്‍ ഹാജരാവാനായി പൊലീസ് രഘുവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
രഘുവിനെ കൂടാതെ മഠത്തിന്റെ മാനേജര്‍ സുന്ദരേശ അയ്യര്‍, ജയേന്ദ്ര സരസ്വതിയുടെ സഹായിയായ നെയ്വേലി കൃഷ്ണമൂര്‍ത്തി എന്നിവരെയാണ് പൊലീസ് ശനിയാഴ്ച ചോദ്യം ചെയ്തത്.
ജയേന്ദ്ര സരസ്വതി അറസ്റിലായ കൊലക്കേസില്‍ രഘുവിന് പങ്കുണ്ടെന്ന് പൊലീസ് ആദ്യം സൂചിപ്പിച്ചിരുന്നെങ്കിലും ഇതുവരെ ഇയാളെ അറസ്റ് ചെയ്തിട്ടില്ല.












Click it and Unblock the Notifications