ബിജെപി സംസ്ഥാന നേതൃനിരയില്‍ ഭിന്നത
തിരുവനന്തപുരം: ചില തര്‍ക്കവിഷയങ്ങളിലെ അഭിപ്രായഭിന്നതയെ തുടര്‍ന്ന് ഒരു വിഭാഗം ബിജെപി നേതൃയോഗത്തില്‍ നിന്ന് വിട്ടുനിന്നു.
ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭാനും സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പി. മുകുന്ദനുമാണ് നവംബര്‍ 21 ഞായറാഴ്ച നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത്. ചില വിഷയങ്ങളില്‍ ഔദ്യോഗിക നേതൃത്വത്തോടുള്ള എതിര്‍പ്പാണ് ഇവര്‍ യോഗത്തില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കാരണം.
യോഗത്തില്‍ തര്‍ക്കവിഷയങ്ങള്‍ ഉന്നയിക്കുന്നതു സംബന്ധിച്ച് ഇരുവിഭാഗവും തമ്മില്‍ ഭിന്നിപ്പുണ്ട്. ഭിന്നിപ്പ് പരിഹരിക്കുന്നതിനായി ശനിയാഴ്ച നടന്ന അനൗദ്യോഗിക യോഗത്തില്‍ ധാരണയുണ്ടാവാത്തതിനെ തുടര്‍ന്നാണ് പത്മനാഭനും മുകുന്ദനും യോഗം ബഹിഷ്കരിച്ചത്.
കാഞ്ചി ശങ്കരാചാര്യരെ അറസ്റ് ചെയ്ത് ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് ബിജെപി സെക്രട്ടറിയേറ്റിന് മുന്നില്‍ ഞായറാഴ്ച നടത്തിയ ധര്‍ണയിലും ഇരുനേതാക്കളും പങ്കെടുത്തില്ല.












Click it and Unblock the Notifications