Get Updates
Get notified of breaking news, exclusive insights, and must-see stories!

അവകാശതര്‍ക്കമില്ലെന്ന് മുകേഷ് അംബാനി

മുംബൈ: റിലയന്‍സ് ഉടമകളായ അംബാനി കുടുംബത്തില്‍ അവകാശത്തര്‍ക്കം നിലനില്‍ക്കുന്നില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി പറഞ്ഞു. ഉടമസ്ഥതാ കാര്യത്തില്‍ തന്റെ അഛനും റിലയന്‍സ് സ്ഥാപകനുമായ ധീരുഭായ് നേരത്തെ തീരുമാനങ്ങളെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

മുകേഷ് അംബാനിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ അംബാനി കുടുംബത്തിലെ അവകാശത്തര്‍ക്കം പരിഹരിക്കാന്‍ വിളിച്ചിരുന്ന കുടുംബയോഗം നടക്കില്ല. മുകേഷ്-അനില്‍ അംബാനിമാരുടെ അമ്മയും ധീരുഭായ് അംബാനിയുടെ ഭാര്യയുമായ കോകില ബെന്‍ ആണ് യോഗം വിളിച്ചിരുന്നത്.

അംബാനി കുടുംബത്തിലെ വഴക്ക് പരസ്യമായതിനെ തുടര്‍ന്ന് റിലയന്‍സ് ഓഹരിവില നവംബര്‍ 22 തിങ്കളാഴ്ച മാത്രം മൂന്ന് ശതമാനം കുറഞ്ഞിരുന്നു. ഉടമസ്ഥത സംബന്ധിച്ച തീരുമാനങ്ങള്‍ നേരത്തെയെടുത്തിട്ടുണ്ടെന്ന മുകേഷ് അംബാനിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഓഹരി വില വീണ്ടും കൂടി. നവംബര്‍ 22 തിങ്കളാഴ്ച രാവിലത്തെ ഇടപാടില്‍ 509 രൂപയായിരുന്ന ഓഹരി വില 534 രൂപയായാണ് ഉയര്‍ന്നത്.

നവംബര്‍ 18 വ്യാഴാഴ്ചയാണ് റിലയന്‍സ് കമ്പനികളുടെ അവകാശം സംബന്ധിച്ച് ചില പ്രശ്നങ്ങള്‍ കുടുബത്തിലുണ്ടെന്നും എന്നാല്‍ അത് തികച്ചും സ്വകാര്യമായ കാര്യങ്ങളാണെന്നും മുകേഷ് അംബാനി പറഞ്ഞത്. ഇതിനെതുടര്‍ന്ന് വെള്ളിയാഴ്ചയും റിലയന്‍സ് ഓഹരിയുടെ വില ഇടിഞ്ഞിരുന്നു. തുടര്‍ന്നാണ് അംബാനിയുടെ ഭാര്യ കോകില ബെന്‍ മുകേഷ്-അനില്‍ സഹോദരന്മാരെ കൂടികാഴ്ചയ്ക്ക് ക്ഷണിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+