Get Updates
Get notified of breaking news, exclusive insights, and must-see stories!

അറസ്റ്: ഡിഎംകെ നിലപാട് മാറ്റുന്നു

ചെന്നൈ: കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിയോട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പക പോക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഡിഎംകെ നേതാവ് എം. കരുണാനാധി പറഞ്ഞു.

ജയേന്ദ്ര സരസ്വതിയെ അറസ്റ് ചെയ്തതിന് ശേഷം അദ്ദേഹത്തോടുള്ള സമീപനത്തില്‍ ജയലളിതയുടെ വ്യക്തിതാത്പര്യങ്ങളുണ്ടെന്ന് സംശയമുണ്ട്. ഈ വിഷയത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ അഭിപ്രായം തന്നെയാണ് തനിക്കുമുള്ളത്.

ശങ്കരാചാര്യരുടെ അറസ്റിനെ ഡിഎംകെ സ്വാഗതം ചെയ്തിരുന്നുന്നെങ്കിലും അറസ്റിന് പിന്നില്‍ മറ്റ് ചില കാര്യങ്ങളുണ്ടെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. ജയലളിതക്ക് ശങ്കരാചാര്യരോട് വ്യക്തിപരമായ വൈരാഗ്യമുണ്ട്. ജയലളിതയും ശങ്കരാചാര്യരും തമ്മില്‍ പല വ്യക്തിപരമായ പ്രശ്നങ്ങളുമുണ്ടായിരുന്നു.

ശങ്കരരാമന്‍ കൊല ചെയ്യപ്പെട്ടതിന് ശേഷം രണ്ടര മാസം കഴിഞ്ഞാണ് കൊലക്കേസില്‍ ശങ്കരാചാര്യരെ അറസ്റ് ചെയ്തത്. അറസ്റിന് എന്തിനാണ് ഇത്രയും കാലതാമസമുണ്ടായത്? അന്വേഷണം നടക്കുന്നതുകൊണ്ടാണ് അറസ്റ് വൈകിയതെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും മറ്റ് കാരണങ്ങളുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ശങ്കരാചാര്യരുടെ അറസ്റിനെ കുറിച്ചും കാട്ടുകള്ളന്‍ വീരപ്പന്റെ മരണത്തെ കുറിച്ചും ചില നേതാക്കള്‍ ഉയര്‍ത്തിയ സന്ദേഹങ്ങള്‍ക്ക് സര്‍ക്കാര്‍ മതിയായ വിശദീകരണം നല്‍കിയിട്ടില്ലെന്ന് കരുണാനിധി ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+