റിമാന്‍ഡ്: പൊലീസ് പെറ്റീഷന്‍ തള്ളി
കാഞ്ചീപുരം: ജയേന്ദ്രസരസ്വതിയുടെ റിമാന്‍ഡ് ഒരു ദിവസം കൂടി നീട്ടാനാവശ്യപ്പെട്ട് കാഞ്ചീപുരം പൊലീസ് നല്‍കിയ അപേക്ഷ കോടതി തള്ളി.
മൂന്നു ദിവസത്തെ റിമാന്‍ഡ് അവസാനിച്ച ഇന്ന് സ്വാമിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ബാങ്ക്അക്കൗണ്ടുകള്‍ പരിശോധിക്കുന്നതു സംബന്ധിച്ച് അദ്ദേഹത്തെ ഒരു ദിവസം കൂടി പൊലീസ് കസ്റഡിയില്‍ വിടണമെന്നും ഞായറാഴ്ച അവധി ദിവസമായതിനാല്‍ അക്കൗണ്ടുകള്‍ പരിശോധിക്കാന്‍ സാധിച്ചില്ലെന്നുമാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിക്കുകയായിരുന്നു.
ജയേന്ദ്രസരസ്വതി ചോദ്യംചെയ്യലിനോടു പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
എന്നാല്‍ ആവശ്യത്തിനുള്ള സമയം അനുവദിച്ചുകഴിഞ്ഞെന്നഭിപ്രായപ്പെട്ട് അപേക്ഷ തള്ളിയ ജസ്റ്റിസ് സി. ഉത്തമരാജന്‍ ഇതെക്കുറിച്ചു മഠാധിപതിയോടു ചോദിച്ചപ്പോള്‍ ചോദിക്കാനുള്ളതെല്ലാം പൊലീസ് ചോദിച്ചെന്നും ഇനി സമയമനുവദിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ലെന്നും അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications