മദനി: ജാമ്യാപേക്ഷ പരിഗണിച്ചേക്കും
ദില്ലി: കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയായി വെല്ലൂര്‍ ജയില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി നവംബര്‍ 22 തിങ്കളാഴ്ച പരിഗണിച്ചേക്കും. മദ്രാസ് ഹൈക്കോടതി ജാമ്യം നല്‍കുന്നതു നിരസിച്ചതു കൊണ്ടാണ് ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ മദനിയുടെ കുടുംബാംഗങ്ങള്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
1987ല്‍ ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുക്കുന്ന ഒരു യോഗത്തിലുണ്ടായ ബോംബുസ്ഫോടനത്തോടുനുബന്ധിച്ചാണ് മദനി പൊലീസ് കസ്റഡിയിലായത്.കഴിഞ്ഞ ഏഴുവര്‍ഷമായി ജയിലില്‍ കഴിയുന്ന മദനിയുടെ ആരോഗ്യനില വഷളായതു കൊണ്ട് വിദഗ്ദചികിത്സക്കായി അദ്ദേഹത്തിന് ജാമ്യമനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സര്‍ക്കാര്‍ നിരസിക്കുകയായിരുന്നു.
ഈ അഭ്യര്‍ത്ഥനയുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെ കണ്ടെങ്കിലും ഫലമുണ്ടായില്ല.












Click it and Unblock the Notifications