കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗം വിളിക്കാന്‍ സുധീരന്‍ കത്ത് നല്‍കി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട പുതിയ വിവാദത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് കെപിസിസി നിര്‍വാഹക സമിതി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് വി. എം. സുധീരന്‍ കെപിസിസി നേതൃത്വത്തിന് കത്ത് നല്‍കി.

മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടിക്കെതിരായ പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായപ്പോള്‍ തന്നെ യോഗം വിളിച്ചുചേര്‍ക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് കെപിസി നേതൃത്വം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്നാണ് സുധീരന്‍ കത്ത് നല്‍കിയത്. ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തലുകളുടെ സാഹചര്യത്തില്‍ കേസ് സിബിഐക്ക് വിടണമെന്ന് സുധീരന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

സുധീരനെ പോലെ പ്രത്യക്ഷ നിലപാട് സ്വീകരിച്ചിട്ടില്ലെങ്കിലും പല കോണ്‍ഗ്രസ് നേതാക്കളും പ്രശ്നത്തില്‍ കെപിസിസി നേതൃത്വം കൈകൊള്ളുന്ന നിലപാടില്‍ അതൃപ്തിയുള്ളവരാണ്. കുഞ്ഞാലിക്കുട്ടി പ്രശ്നത്തില്‍ കെപിസിസി വ്യക്തമായ നിലപാട് കൈകൊള്ളണമെന്ന അഭിപ്രായക്കാരാണ് ഈ നേതാക്കള്‍. കെപിസിസി യോഗം വിളിച്ചുചേര്‍ക്കണമെന്ന് ചില കോണ്‍ഗ്രസ് നേതാക്കള്‍ അനൗപചാരികമായി കെപിസിസി പ്രസിഡന്റ് തെന്നല ബാലകൃഷ്ണപിള്ളയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതിനിടെ ഐക്യമുന്നണി ഏകോപനസമിതി യോഗം നവംബര്‍ 24 ബുധനാഴ്ച ചേരാനിരിക്കുകയാണ്. കഴിഞ്ഞ തവണ യുഡിഎഫ് യോഗം ചേര്‍ന്നപ്പോള്‍ കുഞ്ഞാലിക്കുട്ടി പ്രശ്നം ചര്‍ച്ച ചെയ്തിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X