Get Updates
Get notified of breaking news, exclusive insights, and must-see stories!

ആത്മഹത്യയെ മഹത്വവത്കരിക്കുന്നില്ല: ചന്ദ്രന്‍

തിരുവനന്തപുരം: കഥാവശേഷനിലൂടെ താന്‍ ആത്മഹത്യയെ മഹത്വവത്കരിക്കാനല്ല ശ്രമിക്കുന്നതെന്ന് ചലച്ചിത്ര സംവിധായകനായ ടി. വി. ചന്ദ്രന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ കഥാവശേഷന്‍ പ്രദര്‍ശിപ്പിച്ചതിന് ശേഷം ചിത്രത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ചന്ദ്രന്‍.

ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ ഗോപിനാഥമേനോന്റെ ആത്മഹത്യയിലൂടെ തന്റെ ചുറ്റിലുമുള്ള ജീവിതത്തോടുള്ള ഒരു മനുഷ്യന്റെ അങ്ങേയറ്റത്തെ പ്രതികരണമാണ് ചിത്രീകരിക്കുന്നത്. എല്ലാവരും വിജയങ്ങള്‍ ആഘോഷിക്കുമ്പോള്‍ ഒരാള്‍ സ്വയം പരാജയപ്പെടാന്‍ ശ്രമിക്കുന്നു. വേറൊരു വ്യക്തിക്ക് വേണ്ടിയുള്ള പരാജയം എല്ലാ വിജയങ്ങളെയും പരിഹസിക്കലാണ്.

മറ്റ് ആത്മഹത്യകളില്‍ നിന്ന് വിഭിന്നമായി ഗോപിനാഥ മേനോന്‍ ആത്മഹത്യ ചെയ്യുന്നത് മറ്റുള്ളവര്‍ക്കു വേണ്ടിയാണ്. ഈ ചിത്രം മനുഷ്യസ്നേഹത്തെ കുറിച്ചുള്ളതാണ്.

2002ല്‍ ഒരു പത്രത്തില്‍ പ്രസിദ്ധീകരിച്ചുകണ്ട ചപ്പാത്തി ഉരുളയും കൈയില്‍ പിടിച്ച് മരിച്ചുകിടക്കുന്ന ഗുജറാത്തുകാരന്റെ ചിത്രം കണ്ടപ്പോള്‍ തനിക്ക് ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്നുവെന്ന് ചന്ദ്രന്‍ പറഞ്ഞു. ഫ്രഞ്ച് സാഹിത്യകാരനായ ആല്‍ബര്‍ട്ട് കാമുവിന്റെ ദി റിബല്‍ എന്ന കൃതിയില്‍ നിന്നുമാണ് കഥാവശേഷന്‍ എന്ന ചിത്രമൊരുക്കുന്നതിന് പ്രചോദനമുണ്ടായത്. കലാപവും വിപ്ലവവും മനുഷ്യാസ്തിത്വത്തിന്റെ ഒഴിവാക്കാനാവാത്ത ഭാവങ്ങളായാണ് റിബലില്‍ പറയുന്നത്.

ടി. വി. ചന്ദ്രന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് അഭിമാനമായാണ് താന്‍ കാണുന്നതെന്നും കഥാവശേഷനില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് വ്യത്യസ്തമായ അനുഭവമായിരുന്നുവെന്നും ചിത്രത്തിന്റെ നിര്‍മാതാവും നായകനുമായ ദിലീപ് പറഞ്ഞു.

ഏപ്രിലില്‍ ന്യൂയോര്‍ക്കില്‍ നടക്കുന്ന ആള്‍ട്ടര്‍നേറ്റീവ് ഫിലിം ഫെസ്റിവലില്‍ ചിത്രം പ്രദര്‍ശിപ്പിക്കുമെന്ന് ചന്ദ്രന്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+