സാപ് സോഫ്റ്റ്വേര്‍ വിദഗ്ധരെ നിയമിക്കും
ബാംഗ്ലൂര്‍: ജര്‍മന്‍ സോഫ്റ്റ്വേര്‍ കമ്പനിയായ സാപ് ഏജി 2005ല്‍ 1300 സോഫ്റ്റ്വേര്‍ വിദഗ്ധരെ ഇന്ത്യയില്‍ നിയമിക്കും.
കമ്പനി ബോര്‍ഡ് മെമ്പര്‍ പീറ്റര്‍ സെന്‍കെ അറിയിച്ചതാണ് ഇക്കാര്യം. ആര്‍ ആന്റ് ഡി സെക്ഷനില്‍ 800 പേരെയും സര്‍വീസ്, കണ്‍സള്‍ട്ടിങ് മേഖലയില്‍ 500 പേരെയുമാണു നിയമിക്കുക.
ബാംഗ്ലൂരില്‍ കമ്പനിക്ക് ക്യാംപസിനായി 48 കോടി യു.എസ് ഡോളര്‍ മുടക്കിയിട്ടുണ്ട്. ജര്‍മനി കഴിഞ്ഞാല്‍ കമ്പനിയുടെ ഏറ്റവും വലിയ ക്യാംപസാണിത്. 2006ടെ ഇന്ത്യയിലെ കമ്പനിയിലെ ജോലിക്കാരുടെ എണ്ണം 3000 ആക്കാനാണു ലക്ഷ്യമിടുന്നുത്.
ഇന്ത്യക്കാരില്‍ നിന്നും നല്ല സേവനമാണു ലഭിക്കുന്നത് .അതുകൊണ്ടാണ് കൂടുതല്‍ ഇന്ത്യാക്കാരെ നിയമിക്കുന്നത്. കമ്പനിയുടെ നെറ്റ്വീവര്‍ സോഫ്റ്റ്വേറില്‍ ജോലി ചെയ്യുന്നവരുടെ എണ്ണം 200ല്‍ നിന്ന് 600 ആക്കാനും പദ്ധതിയുണ്ട്.












Click it and Unblock the Notifications