ഭീകരാക്രമണമുണ്ടായേക്കുമെന്ന് യു.എസ് മുന്നറിയിപ്പ്
ദില്ലി: ദില്ലിയിലേയും മുംബൈയിലേയും അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കു നേരെ ഭീകരാക്രമണമുണ്ടാകുമെന്ന യു,എസ് ഗവണ്മെന്റിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് മുംബൈയിലെ അമേരിക്കന്‍ നയതന്ത്രകാര്യാലയം അടച്ചു.
അമേരിക്കന്‍ പൗരന്മാരോടും അമേരിക്കന്‍ സ്ഥാപനങ്ങളിലെ ജോലിക്കാരോടും ജാഗ്രരായിരിക്കുവാന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദില്ലിയിലേയും മുംബൈയിലേയും അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടാകുമെന്നാണ് സൂചനയെങ്കിലും അമേരിക്കന്‍ പൗരന്മാര് സന്ദര്‍ശനം നടത്തുന്ന ക്ലബ്ബുകള്‍, കമ്പനികള്‍, വിദ്യാലയങ്ങള്‍ തുടങ്ങിയ ഏതുസ്ഥലത്തുവേണമെങ്കിലും ആക്രമണമുണ്ടായേയ്ക്കുമെന്ന് യു.എസ് സര്‍ക്കാര്‍ മുന്നറിയിപ്പു നല്കി.
ഭീഷണിയുണ്ടെങ്കിലും ദില്ലിയിലേയും കൊല്‍ക്കത്തയിലേയും അമേരിക്കന്‍ എംബസികള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.












Click it and Unblock the Notifications