കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബി.ജെ.പി: രാജഗോപാലിനെ പ്രസിഡന്റാക്കാന്‍ നീക്കം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: പെട്രോള്‍പമ്പ് വിവാദവും തെരഞ്ഞെടുപ്പുകണക്കുകളെക്കുറിച്ചുള്ള പ്രശ്നവും ബി.ജെ.പി സംസ്ഥാനഘടകത്തില്‍ ചേരിപ്പോരു രൂക്ഷമാക്കിയിരിക്കെ അഡ്വ.ശ്രീധരന്‍പിള്ളക്കു പകരം മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാലിനെ സംസ്ഥാനപ്രസിഡന്റാക്കാന്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രമമാരംഭിച്ചു.

2004 ഡിസംബര്‍ 18, 19 തീയതികളില്‍ പാലക്കാടു നടക്കുന്ന സംസ്ഥാനകമ്മറ്റി യോഗത്തില്‍ ശ്രീധരന്‍ പിള്ളയെ തുറന്നെതിര്‍ക്കാനുള്ള നീക്കം എതിര്‍വിഭാഗം ആരംഭിച്ചുകഴിഞ്ഞ സാഹചര്യത്തില്‍ യോഗം രൂക്ഷമായ അഭിപ്രായപ്രകടനങ്ങള്‍ക്ക് വേദിയായേക്കും.

ശ്രീധരന്‍പിള്ളയുടെ പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കുണ്ടാക്കിയ തകര്‍ച്ചയെക്കുറിച്ച് വിശദീകരിക്കുന്ന നിവേദനം പിള്ളയെ എതിര്‍ക്കുന്ന വിഭാഗം തയ്യാറാക്കിക്കഴിഞ്ഞു.ബി.ജെ.പി കേന്ദ്രനേതാക്കളായ പ്രമോദ് മഹാജനും എല്‍. കെ അദ്വാനിയും സംബന്ധിക്കുന്ന യോഗത്തോടെ സംസ്ഥാന നേതൃത്വത്തിലെ അഭിപ്രായഭിന്നതകള്‍ കേന്ദ്രനേതൃത്വത്തെ അറിയിക്കുകയെന്ന തന്ത്രം കൂടി പാര്‍ട്ടിയിലെ എതിര്‍വിഭാഗം കണക്കുകൂട്ടുന്നു.

ഒ.രാജഗോപാല്‍, കെ. രാമന്‍പിള്ള എന്നിവര്‍ നയിക്കുന്ന വിഭാഗത്തിന്റെ പിന്തുണയോടെയാണ് ശ്രീധരന്‍പിള്ള അധികാരത്തില്‍ വന്നതെങ്കിലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനശൈലി ഇരുനേതാക്കളെയും മുഷിപ്പിച്ചിരിക്കുകയാണ്. ഇതുകൂടാതെ ശ്രീധരന്‍പിള്ളക്കെതിരെ കടുത്ത എതിര്‍പ്പു പ്രകടിപ്പിക്കുന്ന പി.പി. മുകുന്ദനും സി.കെ പത്മനാഭനും തിരുവനന്തപുരത്തു നടന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കാതിരുന്നതു വഴി തങ്ങളുടെ നിലപാടു വ്യക്തമാക്കിക്കഴിഞ്ഞു. സി.കെ പത്മനാഭന് ബി.ജെ.പി ദേശീയനിര്‍വാഹകസമിതിയില്‍ നിന്നും പുറത്തുപോകേണ്ടിവന്നത് ശ്രീധരന്‍പിള്ള കാരണമാണെന്ന ആരോപണവുമുണ്ട്. നിര്‍വാഹകസമിതിയിലേക്ക് പത്മനാഭന്റെ പേര് ശുപാര്‍ശ ചെയ്യാതെ നിര്‍വാഹകസമിതിയില്‍ നിന്ന് പുറത്തായത് ആര്‍.എസ്.്എസിന്റെ എതിര്‍പ്പു മൂലമാണെന്ന് ശ്രീധരന്‍പിള്ള വരുത്തിത്തീര്‍ത്തുവെന്നാണ് പത്മനാഭന്‍ വിഭാഗത്തിന്റെ ആരോപണം.

ഇത്തരമൊരു സാഹചര്യത്തില്‍ ശ്രീധരന്‍പിള്ളക്കു പകരം പ്രസിഡന്റ് പദത്തിന് ഏറ്റവും അര്‍ഹനായ വ്യക്തി ഒ.രാജഗോപാലാണെന്ന് അണികള്‍ കണക്കുകൂട്ടുന്നു. ഇതെക്കുറിച്ച് വ്യക്തമായ ചിത്രം പാര്‍ട്ടി സംസ്ഥാനസമ്മേളനത്തിനു ശേഷം തെളിയുമെന്നാണ് കരുതുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X