ഐസ്ക്രീം കേസ്: ഹര്‍ജികള്‍ പരിഗണിക്കുന്നത് മാറ്റി
കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസിലെ മൂന്ന് ഹര്‍ജികള്‍ പരിഗണിക്കുന്നത് ഹൈക്കോടതി നവംബര്‍ 25 വ്യാഴാഴ്ചത്തേക്ക് മാറ്റി.
രണ്ട് സ്വകാര്യ ഹര്‍ജികളും കേസിലെ സ്റേ നീക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജിയുമാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു.
കോടതിയുടെ പല ചോദ്യങ്ങള്‍ക്കും പ്രോസിക്യൂഷന് വ്യക്തമായ മറുപടിയുണ്ടായിരുന്നില്ല. എല്ലാ രേഖകളും പരിശോധിച്ചതിന് ശേഷം വിധി പറയാമെന്നതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് മറ്റന്നാളേക്ക് മാറ്റിയത്.












Click it and Unblock the Notifications