തര്‍ക്കം ജനശ്രദ്ധ തിരിക്കാനെന്ന് പിണറായി
കൊച്ചി: ഐസ്ക്രീം സ്റേ സംബന്ധിച്ച എ.ജി-ഡി.ജി.പി തര്‍ക്കം യഥാര്‍ത്ഥപ്രശ്നത്തില്‍ നിന്നും ജനശ്രദ്ധ പിന്തിരിപ്പിക്കാനുള്ള തന്ത്രമാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍.
സി.പി.എം ഏരിയാ സമ്മേളനത്തോടനുബന്ധിച്ചു നടത്തിയ ഒരു പൊതുയോഗം ഉദ്ഘാടനം ചെയ്യവെ യു.ഡി.എഫ് സര്‍ക്കാര്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ ശ്ര്രമിക്കുകയാണെന്നും മന്ത്രി രാജി വയ്ക്കുന്നതുപരെ ഇടതുസര്‍ക്കാര്‍ പ്രക്ഷോഭം തുടരുമെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്തിന്റെ എല്ലാ പ്രശ്നങ്ങളും ഉമ്മന്‍ചാണ്ടി മറച്ചുപിടിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications